ദില്ലി: കാമുകി ചതിച്ചതിന് നഷ്ടപരിഹാരമായി കിട്ടിയത് 25000 രൂപയെന്ന് യുവാവ്. പല രീതിയിലുള്ള പ്രണയ പരാജയ സംഭവങ്ങള്‍ പതിവാകുന്നതിനിടയില്‍ പരീക്ഷിക്കാവുന്ന മാതൃകയാണ് പ്രതീക് ആര്യന്‍ എന്ന യുവാവ് ട്വിറ്ററില്‍ പങ്കുവയ്ക്കുന്നത്. പ്രണയത്തിലായതിന് പിന്നാലെ തന്നെ കാമുകിയും യുവാവും ചേര്‍ന്ന് ഒരു ജോയിന്‍റ് അക്കൌണ്ട് തുടങ്ങിയിരുന്നു. എല്ലാ മാസവും 500 രൂപ വീതം ഈ അക്കൌണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. പ്രണയ ബന്ധത്തില്‍ വഞ്ചിക്കപ്പെടുന്നവര്‍ക്ക് ആ പണം മുഴുവനായി എടുക്കാമെന്നതായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന ധാരണ.
ഹൃദയ തകര്‍ച്ചയ്ക്കുള്ള ഇന്‍ഷുറന്‍സ് ഫണ്ട് എന്നായിരുന്നു ഇതിന് ഇവര്‍ നല്‍കിയ പേര്. ഇതനുസരിച്ച് കാമുകി ചതിച്ചതോടെ ഇന്‍ഷുറന്‍സ് തുക യുവാവിന് ലഭിക്കുകയായിരുന്നു. പ്രണയം പരാജയമായതിന് പിന്നാലെ പ്രതികരാം ചെയ്യാനിറങ്ങുന്നവര്‍ കര്‍ശനമായും പിന്തുടരേണ്ട മാതൃകയാണ് ഇതെന്നാണ് പ്രതീക് ആര്യന്‍റഎ ട്വീറ്റിന് ലഭിക്കുന്ന പ്രതികരണം. ഇരുപത്തയ്യായിരം രൂപ പോയാലെന്താ നിന്റെ കയ്യില്‍ നിന്ന് മോചനം ലഭിച്ചില്ലേയെന്ന് യുവാവിനെ പരിഹസിക്കുന്നവരും ധാരാളമാണ്.
പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഇവരുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടിൽ സച്ചു മോൻ എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ അനിഷ്ടം അറിയിച്ചിട്ടും പ്രതി നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ വീട്ടമ്മയുടെ ഭർത്താവിനെ ചീത്തവിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തതോടെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
വിവാഹം ചെയ്യാമെന്ന് പൊലീസ് സാന്നിധ്യത്തിൽ ഉറപ്പ് നൽകിയ യുവാവ് വിവാഹ ദിവസം ഫോൺ ഓഫ് ആക്കി മുങ്ങിയ മനോവിഷമത്തിൽ 23കാരി ജീവനൊടുക്കിയതും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. കൊല്ലം കടയ്ക്കൽ ഇട്ടിവ വട്ടപ്പാട് മധു ഭവനിൽ ധന്യ (23) ആണ് മരിച്ചത്. അനുസരിച്ച് കൊല്ലം അഞ്ചൽ അതിശയമംഗലം സ്വദേശി അഖിലുമായി ധന്യ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു.