കൽപ്പറ്റ: വെണ്ണിയോട് റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിയ നിലയിൽ. വലിയകുന്ന് വീട്ടിൽ രജിതയുടേതാണ് സ്കൂട്ടർ.ചുണ്ടക്കരയിൽ ഒരു തുണിക്കടയിൽ ജോലി ചെയ്യുന്ന രജിതക്ക് വീട്ടിലേക്ക് റോഡില്ലാത്തതിനാൽ റോഡരികിലാണ് പതിവായി സ്കൂട്ടർ നിർത്തിയിടുന്നത്.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇതേ സ്ഥലത്ത് കത്തിനശിച്ച നിലയിൽ സ്കൂട്ടർ കണ്ടെത്തിയത് .

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





