മാനന്തവാടി: വികസന മേഖലയിൽ വിദ്യാഭ്യാസത്തെ ഉൾപ്പെടുത്തി മാനന്തവാടിയെ ഉയർച്ചയിലെത്തിക്കുമെന്ന് ഒ.ആർ .കേളു എം. എൽ.എ പറഞ്ഞു
മാനന്തവാടി ഉപജില്ല വിദ്യാർത്ഥി പരിപോഷണ പരിപാടി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമിക വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഒരേ പ്രാധാന്യത്തോടെ കൊണ്ട് പോകും ഇതിനായി മണ്ഡലത്തിലെ പഞ്ചായത്ത് ഭരണസമിതികളുടെ സഹായവും എം.എൽ.എ.അഭ്യർത്ഥിച്ചു. മാനന്തവാടി മുൻസിപ്പിലിറ്റി ചെയർപേഴ്സൺ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണൻ, ആസ്യ ടീച്ചർ, റോസമ്മ ബേബി, എന്നിവരും അനിൽകുമാർ, സുരേഷ്.കെ.കെ,
മുഹമ്മദലി.സി, ഷിവി കൃഷണൻ, സജി.എം.ഒ, ജോൺ എൻ.ജെ, എ.ഇ.ഒ.ഗണേഷ് എം.എം, രമേശ് ഏഴോക്കാരൻ, ജോൺസൺ കെ.ജി, മുരളിദാസ്, അജയൻ.എ, സുബൈർ ഗദ്ദാഫി ഫ്രാൻസിസ് സേവ്യർ എന്നിവർ സംസാരിച്ചു.

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Facebook







