‘കാമുകിയെ ഭർത്താവിൽ നിന്ന് വിട്ടുകിട്ടണം’; കോടതിയെ സമീപിച്ച് യുവാവ്; കോടതിയുടെ മറുപടി!

അഹമ്മദാബാദ്: കാമുകിയെ ഭർത്താവിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാൻ കോടതിയെ സമീപിച്ച് യുവാവ്. ​ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലാണ് സംഭവം. യുവതിയുമായി പ്രണയത്തിലാണെന്നും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും യുവതിയെ ഭർത്താവിൽ നിന്ന് വിട്ടുകിട്ടണമെന്നുമാണ് യുവാവ് ആവശ്യപ്പെട്ടത്. എന്നാൽ, യുവാവിന്റെ അപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി 5000 രൂപ പിഴ വിധിച്ചു.
യുവതിയുമായി താനുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു.

അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി അവളെ മറ്റൊരു വ്യക്തിയുമായി വിവാഹം കഴിപ്പിച്ചു. ഭർത്താവുമായി പിണങ്ങിയ യുവതി കാമുകനോടൊപ്പം താമസിക്കുകയായിരുന്നു. ഇരുവരും ലിവ്-ഇൻ റിലേഷൻഷിപ്പ് കരാറിലും ഒപ്പുവച്ചു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവതിയുടെ വീട്ടുകാരും ബന്ധുക്കളും യുവതിയെ വീണ്ടും ഭർത്താവിനൊപ്പമാക്കിയ തുടർന്നാണ് കാമുകൻ കോടതിയെ സമീപിച്ചത്. യുവതി ഭർത്താവിന്റെ നിയമവിരുദ്ധ കസ്റ്റഡിയിലാണെന്നും അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി തടവിലാണെന്നും ആരോപിച്ച് ഇയാൾ ഹേബിയസ് കോർപ്പസ് ഹർജിയുമായാണ് കോടതിയെ സമീപിച്ചത്. യുവതിയെ ഭർത്താവിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടണമെന്ന് ഇയാൾ പൊലീസിനും പരാതി നൽകി. എന്നാൽ, സംസ്ഥാന സർക്കാർ ഇയാളുടെ ഹർജിയെ എതിർത്തു, ഇത്തരമൊരു ഹരജി ഫയൽ ചെയ്യാൻ അവകാശമില്ലെന്നും യുവതി ഭർത്താവിനൊപ്പമാണെങ്കിൽ നിയമവിരുദ്ധല്ലെന്നും സർക്കാർ അറിയിച്ചു.
കേസ് പരിഗണിച്ച ബെഞ്ച്, യുവതിയുമായുള്ള ഹർജിക്കാരന്റെ വിവാഹം ഇതുവരെ നടന്നിട്ടില്ലെന്നും അവർ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും വ്യക്തമാക്കി. അതുകൊണ്ട് തന്നെ യുവതിയെ ഭർത്താവിൽ നിന്ന് അകറ്റാൻ സാധിക്കില്ലെന്നും നിയമവിരുദ്ധമായ കസ്റ്റഡിയാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരൻ 5,000 രൂപ പിഴ ചുമത്തണമെന്നും പണം സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയിൽ നിക്ഷേപിക്കണമെന്നും കോടതി നിർദേശിച്ചു.

ഫിസിക്കൽ സയൻസ് അധ്യാപക നിയമനം

പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്‍.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter

കൂടിക്കാഴ്ച

ജി യു പി എസ് പുളിയാർമലയിൽ ഒഴിവുള്ള എൽ പി എസ് ടി തസ്തികയിലേക്ക് കൂടിക്കാഴ്ച 10-11-2025 തിങ്കൾ ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളിൽ നടത്തുന്നു ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണ്ടതാണ്. ഫോൺ :8075356726,

കൃഷിഭവനുകളിൽ ഇന്റേൺ നിയമനം

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകളിൽ ഇന്റേൺ നിയമനം നടത്തുന്നു. 18നും 41നുമിടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ കാർഷിക വിഷയ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍‌ക്കും കാർഷിക വിഷയയങ്ങളിലും ഓർഗാനിക് ഫാമിങിലും ഡിപ്ലോമയുള്ളവര്‍‌ക്കും അപേക്ഷ നൽകാം. www.keralaagriculture.gov.in

അഭിമുഖം

വാരാമ്പറ്റ ഗവ.ഹൈസ്ക്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ- സോഷ്യൽ സയൻസ് തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 10/11/2025 ന് തിങ്കളാഴ്ച്ച സ്ക്കൂൾ ഓഫിസിൽ വെച്ച് നടത്തപ്പെടുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച്ച 11.00 AM മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി

വിവാഹത്തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാനന്തവാടിയിൽ പിടിയിൽ

മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.