കാഞ്ഞങ്ങാട്: പ്രതിശ്രുതവധുവിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിങ്കാല്‍ എണ്ണപ്പാറയിലെ പരേതനായ ഷംസുദ്ദീന്റെയും മിസ്രിയയുടെയും മകള്‍ ഫാത്തിമ(18)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഫാത്തിമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പിതാവ് ഷംസുദ്ദീന് കോവിഡ് ബാധിച്ച് രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. സഹോദരങ്ങള്‍: സഫീദ, മുഹമ്മദ്, മൂസക്കുഞ്ഞി, നിസാം. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടച്ചു;ഓണാവധി സെപ്റ്റംബർ 7 വരെ
സംസ്ഥാനത്തെ സ്കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടച്ചു. ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. സെപ്റ്റംബര്‍ 8നാണ് സ്കൂളുകള്‍ തുറക്കുക. ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്കൂള്‍ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഓണാവധി വെട്ടിച്ചുരുക്കാന്‍