‘മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി ഞാനല്ല’; വ്യക്തമാക്കി അഞ്ജു കൃഷ്ണ അശോക്

എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ നടി താനല്ലെന്ന വിശദീകരണവുമായി നടി അഞ്ജു കൃഷ്ണ അശോക്. പേരിലെ സാമ്യമാണ് പ്രശ്‌നങ്ങൾക്ക് വഴിവച്ചതെന്നും കാര്യമറിയാതെ മാധ്യമസ്ഥാപനങ്ങൾ അടക്കം തന്നെ ടാഗ് ചെയ്യുകയാണ് എന്നും നടി പറഞ്ഞു. ഇൻസ്റ്റഗ്രാമിലാണ് അഞ്ജു കൃഷ്ണ വിശീദകരണക്കുറിപ്പിറക്കിയത്. തന്നെ ടാഗ് ചെയ്തത് ഒഴിവാക്കണമെന്നും അല്ലെങ്കിൽ നിയമനടപടിയുമായി മുമ്പോട്ടു പോകുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എംഡിഎംഎ കൈവശം വച്ചതിന്റെ പേരിൽ ഇടപ്പള്ളിയിൽ അഞ്ജു കൃഷ്ണ എന്ന നാടക നടി അറസ്റ്റിലായത്.
പേരിലെ സാമ്യം മൂലം അഞ്ജു കൃഷ്ണ അശോക് സൈബർ ആക്രമണത്തിന് ഇരയായിരുന്നു. മോഡലിങ് രംഗത്ത് സജീവമായിരുന്ന ഇവർ ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. പ്രതി പൂവൻകോഴി, കുഞ്ഞെൽദോ, രമേശ് ആന്റ് സുമേഷ്, കായ്‌പോള തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
ലഹരിമരുന്ന് ഇടപാട് നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് നാടക നടിയായ അഞ്ജു പിടിയിലായത്. കൂടെയുണ്ടായിരുന്ന കാസർകോട് സ്വദേശിയായ സുഹൃത്ത് ഷമീർ ഓടി രക്ഷപ്പെട്ടു. 56 ഗ്രാം എംഡിഎംഎയാണ് ഇവരുടെ അപ്പാർട്‌മെന്റിൽ നിന്ന് കണ്ടെത്തിയത്.

2022 നവംബറിലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ രാസലഹരി ഉപയോഗം നടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ നഗരമാണ് കൊച്ചി. ലഹരി ഇടപാടുകൾക്കും പാർട്ടികൾക്കും തടയിടാൻ പ്രത്യേക ദൗത്യസംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.