മാനന്തവാടി: ലോക ജലധിനത്തോടനുബന്ധിച് കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടി നാഷണൽ സർവിസ് സ്കീം യൂണിറ്റ്, എടവക ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ജനങ്ങളിൽ ജല സംരക്ഷണത്തിന്റെ സന്ദേശവുമായി പോസ്റ്റർ പ്രചാരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എച്. ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹരിപ്രസാദ് ആർ സ്വാഗതവും, ഹരിത പി.ജി നന്ദിയും പറഞ്ഞു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്