ഐ ​ഫോ​ണി​ന് പ​ക​രം​ സോ​പ്പ്, 25,000 ന​ഷ്ട​പ​രി​ഹാ​രം

ബം​ഗ​ളൂ​രു: ഫ്ലി​പ്കാ​ർ​ട്ടി​ലൂ​ടെ ഓ​ർ​ഡ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക്ക് ഐ ​ഫോ​ണി​ന് പ​ക​രം അ​ല​ക്കു​സോ​പ്പ് ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ 25,000 രൂ​പ ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വ്.ക​ർ​ണാ​ട​ക​യി​ലെ കൊ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ ഹ​ർ​ഷ എ​സ്. എ​ന്ന വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. 2021ൽ ​ഹ​ർ​ഷ ഐ​ഫോ​ൺ ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, കി​ട്ടി​യ പാ​ർ​സ​ൽ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ 140 ഗ്രാ​മു​ള്ള നി​ർ​മ ഡി​റ്റ​ർ​ജ​ന്‍റ്​ ബാ​റും കീ​പാ​ഡ് ഫോ​ണും. ഇ​തി​നെ​തി​രെ ഹ​ർ​ഷ കൊ​പ്പാ​ളി​ലെ ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഫ്ലി​പ്പ്കാ​ർ​ട്ടി​നോ​ടും റീ​ട്ടെ​യി​ല​ർ​മാ​രോ​ടും സേ​വ​ന വീ​ഴ്ച​ക്ക്​ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5,000 രൂ​പ ന​ൽ​കാ​ൻ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

48, 999 രൂ​പ​യാ​ണ് വി​ദ്യാ​ർ​ഥി ഫോ​ണി​നാ​യി ന​ൽ​കി​യ​ത്. അ​ന്യാ​യ​മാ​യ ഇ​ട​പാ​ടി​ന്​ 10,000 രൂ​പ​യും ഉ​പ​ഭോ​ക്താ​വി​ന്‍റെ മാ​ന​സി​ക ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ൾ, വ്യ​വ​ഹാ​ര​ച്ചെ​ല​വ് എ​ന്നി​വ​ക്ക്​ 15,000 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​ണ്​ വി​ധി. ഫോ​ണി​ന്‍റെ വി​ല​യാ​യ 48,999 രൂ​പ എ​ട്ട് ആ​ഴ്ച​ക്കു​ള്ളി​ൽ തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഉ​ൽ​പ​ന്നം വി​റ്റ് ക​ഴി​ഞ്ഞാ​ലും വി​ൽ​പ​ന​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​പ്പോ​ൾ, ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് എ​ല്ലാ​യി​ട​ത്തും വ്യാ​പ​ക​മാ​ണ്. ഉ​ൽ​പ​ന്നം വി​റ്റ​തി​ന് ശേ​ഷം ക​മ്പ​നി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം അ​വ​സാ​നി​ക്കു​ന്നി​ല്ല, ഉ​പ​ഭോ​ക്താ​ക്ക​ളെ തൃ​പ്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത് ക​മ്പ​നി​ക​ളു​ടെ ബാ​ധ്യ​ത​യാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കാ​നും തെ​റ്റാ​യ വ​സ്തു​ക്ക​ളോ ഉ​ൽ​പ​ന്ന​ങ്ങ​ളോ അ​യ​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​നും ക​മ്പ​നി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്നി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിംങ്ങ് നടത്തുന്നതിന് ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യവും പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 19 വൈകിട്ട്

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) കോഴ്സുകളിലാണ്

കറവപശു വളർത്തൽ പരിശീലനം

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 14, 15 തിയ്യതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കറവപശു വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ പത്തിനകം 04936 297084

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേരില്ലേ?, എന്നാല്‍ ഇപ്പോള്‍ ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെയും മറ്റന്നാളും പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ്

‘മെസ്സി എന്നേക്കാൾ മികച്ച താരമാണോ?, അതിനോട് ഞാൻ യോജിക്കുന്നില്ല’: ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോളിലെ ഏക്കാലത്തെയും മികച്ച താരം ആരെന്നുള്ള ചോദ്യത്തിൽ പ്രതികരണവുമായി പോർച്ചു​ഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളിൽ താൻ മെസ്സിക്ക് പിന്നിലാണെന്ന വാദങ്ങളെ റൊണാൾഡോ തള്ളിക്കളഞ്ഞു. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർ​ഗന്

ഉണക്കമുന്തിരി ശരീരത്തിലുണ്ടാക്കുന്ന അത്ഭുതങ്ങള്‍ എന്തൊക്കെയാണെന്നോ?

ഉണക്കമുന്തിരി പോഷകഗുണങ്ങളാല്‍ പേരുകേട്ടതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഉണക്കമുന്തിരി പ്രകൃതിദത്ത മധുരം നിറഞ്ഞതുമാണ്. അയണ്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.