ഈ അഞ്ച് കാറുകളുടെ ആയുസ് തീരാൻ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം, ഈ ലിസ്റ്റില്‍ നിങ്ങളുടെ കാറുമുണ്ടോ?!

ബിഎസ്6 മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രിൽ 1 മുതൽ രാജ്യത്ത് നടപ്പിലാക്കാൻ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ നിയമങ്ങൾ പാലിക്കുന്ന കാറുകള്‍ മാത്രമേ വിപണിയിൽ വിൽക്കാൻ സാധിക്കുകയുള്ളു. പുതിയ നിയമങ്ങൾ അനുസരിച്ച് എഞ്ചിൻ പുതുക്കാത്ത കാർ കമ്പനികൾക്ക് അത് വിൽക്കാൻ അനുവദിക്കില്ല. അതുകൊണ്ടു തന്നെ ചില വാഹന മോഡലുകള്‍ ഏതാനും ആഴ്‍ചകള്‍ക്കുള്ളില്‍ വിപണിയില്‍ നിന്നും വിട പറയും. ആ മോഡലുകള്‍ ഏതൊക്കെയെന്ന് നോക്കാം.

മാരുതി സുസുക്കി ആൾട്ടോ 800, ഹോണ്ട ഡബ്ല്യുആർവി, ഹോണ്ട ജാസ്, ഹോണ്ട സിറ്റി നാലാം തലമുറ, നിസാൻ കിക്ക്‌സ് എന്നിവയാണ് പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് എഞ്ചിനുകൾ അപ്‌ഡേറ്റ് ചെയ്യാത്ത കാറുകൾ എന്നാണ് റിപ്പോർട്ടുകൾ. ഇതാണ് കമ്പനികൾ ഈ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാൻ കാരണം. ഈ കാറുകൾ കൂടുതൽ തുടരാനുള്ള മാനസികാവസ്ഥ കമ്പനികള്‍ക്കും ഇല്ല എന്നാണ് ലഭിക്കുന്ന വിവരം.

മാരുതി സുസുക്കി ആൾട്ടോ 800 കമ്പനിയുടെ വളരെ ജനപ്രിയമായ ഒരു ഹാച്ച്ബാക്ക് കാറാണ്. ഇപ്പോഴിതാ കമ്പനിയുടെ മാരുതി സുസുക്കി എസ്-പ്രസ്സോ സ്ഥാനം പിടിച്ചിരിക്കുന്നു. 4.25 മുതൽ 6.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ ഈ വാഹനം വിപണിയിൽ ലഭ്യമാണ്. അതുപോലെ, ഹോണ്ട WRV ഒരു സബ് കോംപാക്റ്റ് എസ്‌യുവിയാണ്. ഉടൻ തന്നെ കമ്പനി ഈ സെഗ്‌മെന്റിൽ ബിഎസ് 6 എഞ്ചിനോടുകൂടിയ പുതിയ എസ്‌യുവി അവതരിപ്പിക്കാൻ പോകുന്നു. ഇതിനുപുറമെ, നിസാൻ കിക്ക്സിന്റെ ബുക്കിംഗ് കമ്പനി അവസാനിപ്പിച്ചു.

പുതിയ എമിഷൻ മാനദണ്ഡങ്ങൾ 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇത് പ്രകാരം ബിഎസ് 6 സ്റ്റേജ് 2 മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ വിൽപ്പന നിർത്തും. പുതിയ മാനദണ്ഡങ്ങൾ പ്രകാരം, ഇന്ധനക്ഷമതയുള്ളതും CO2 ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കുന്നതുമായ അത്തരമൊരു എഞ്ചിൻ സ്ഥാപിക്കുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കാറുകളുടെ വിലയിൽ 50,000 രൂപ വരെ വർധിക്കും. മാരുതി, ടാറ്റ തുടങ്ങി നിരവധി കമ്പനികൾ തങ്ങളുടെ ബിഎസ് 4 കാറുകൾ നിർത്തലാക്കാനും കാറുകളുടെ വില വർദ്ധിപ്പിക്കാനും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.