രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ നഗരത്തിൽ റോഡുപരോധിച്ചതിന്
ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, കെ.പി.സി.സി.വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ദീഖ് എം.എൽ.എ., ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹം, എ.ഐ.സി.സി.അംഗം പി.കെ. ജയലക്ഷ്മി ഉൾപ്പടെയുള്ളവരെ കൽപ്പറ്റ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എൽ. ഷൈജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. . ദേശീയ പാതയിൽ ഗതാഗതം പുന:സ്ഥാപിച്ചു.അറസ്റ്റ് ചെയ്തവരെ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകി വിട്ടയച്ചു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







