ഗര്‍ഭിണിയടക്കം ഒരു കുടുംബത്തിലെ 7 പേരെ കൊന്ന പ്രതിയെ വിട്ടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി.

ദില്ലി: ഒരു കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷാ പട്ടികയിലുള്ള പ്രതിയെ വിട്ടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് തീരുമാനം. പ്രായപൂര്‍ത്തി ആയ ശേഷമായിരുന്നു കേസിലെ വിചാരണ നടന്നത്. ഇതിലായിരുന്നു പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ചാണ് തീരുമാനം. ജസ്റ്റിസ് കെ എം ജോസഫ, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ചിന്‍റേതാണ് തീരുമാനം. നാരായണ്‍ ചേതന്‍ റാം ചൌധരി എന്നയാള്‍ക്കാണ് 28 വര്‍ഷത്തെ തടവിന് ശേഷം ജയില്‍ മോചനത്തിനുള്ള വഴിയൊരുങ്ങിയത്.

കുറ്റകൃത്യം നടക്കുന്ന സമയത്ത് ഇയാളുടെ പ്രായം 12 ആണെന്ന് തെളിയിക്കുന്ന രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളിലെ സര്‍ട്ടിഫിക്കറ്റാണ് നാരായണ്‍ ചേതന്‍ റാം ചൌധരിക്ക് രക്ഷയായത്. 1994ലായിരുന്നു നാരായണ്‍ ചേതന്‍ റാം ചൌധരി അടക്കമുള്ളവര്‍ ചേര്‍ന്ന് 5 സ്ത്രീകളേയും രണ്ട് കുട്ടികളേയും മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയത്. പൂനെയിലായിരുന്നു സംഭവം നടന്നത്. കൊല്ലപ്പെട്ടവരിലൊരാള്‍ ഗര്‍ഭിണിയും ആയിരുന്നു. രാജസ്ഥാനില്‍ നിന്ന് 1994ല്‍ സെപ്തംബര്‍ 5നാണ് ഇയാളെ പിടികൂടുന്നത്.

1998ലാണ് കോടതി ഇയാളെ തെറ്റുകാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 2000 സെപ്തംബറില്‍ ഇയാള്‍ക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം ശരിയാണെന്ന് സുപ്രീം കോടതിയും ശരിവച്ചിരുന്നു. സഹകുറ്റവാളികളിലൊരാളായ ജീതേന്ദ്ര നൈന്‍സിംഗിന്‍റെ ശിക്ഷ 2016ല്‍ നടപ്പിലാക്കിയിരുന്നു. നിലവില്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നാരായണ്‍ ചേതന്‍ റാം ചൌധരിയുള്ളത്. കുട്ടിയെന്ന നിലയില്‍ പരമാവധി നല്‍കാനുള്ള തടവ് മൂന്ന് വര്‍ഷമാണ്. ഇതിനോടകം ഇത് നാരായണ്‍ ചേതന്‍ റാം ചൌധരി അനുഭവിച്ചതായി കോടതി വിശദമാക്കി.

അതിനാല്‍ നാരായണ്‍ ചേതന്‍ റാം ചൌധരിയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഹാജരാക്കിയ വിവിധ രേഖകള്‍ അനുസരിച്ച് പ്രതിക്ക് പല പ്രായമാണ് കാണിക്കുന്നതെന്നാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കുറ്റപത്രം അനുസരിച്ച് 20-22 ഉം, വോട്ടര്‍ പട്ടിക അനുസരിച്ച് കുറ്റകൃത്യം നടക്കുമ്പോള്‍ 19ഉം വയസുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി കണക്കിലെടുത്തില്ല.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.