വലിയകുന്ന്:വലിയകുന്ന് ചെറുപുഷ്‌പഗിരി റോഡ് കോൺക്രീറ്റ് പ്രവർത്തി ഉദ്ഘടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തു മെമ്പർ എൻ എം ആന്റണി യുടെ ഫണ്ട് ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നത്. ഏകദേശം 30 വർഷം പഴക്കമുള്ള റോഡ് ആണിത്. നിരവധി കാലമായി തകർന്നു കിടന്ന റോഡ് പുനർനിർമ്മിക്കുന്ന സന്തോഷത്തിലാണ് നാട്ടുകാരും പ്രദേശവാസികളും. ഇ.എം പിയുസ്, സജേഷ് ബാബു, സണ്ണി വെട്ടിത്താനത്ത്,കോൺട്രാക്ടർ മുരുകോളി മജീദ് എന്നിവർ സംസാരിച്ചു.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്