സ്‌കൂട്ടറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

കളമശേരിയില്‍ സ്‌കൂട്ടറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രക്കാരായ കടുങ്ങല്ലൂര്‍ സ്വദേശി ഉമേഷ് ബാബു (54), ഭാര്യ നിഷ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.40 ന് ആയിരുന്നു അപകടം.

ലോറിയും ബൈക്കും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു. ഇരു ചക്ര വാഹനം ലോറിക്ക് അടിയില്‍പ്പെട്ടായിരുന്നു അപകടം. ഷോപ്പിംഗിന് വേണ്ടി വന്ന് തിരിച്ച്‌ പോകുമ്ബോഴാണ് അപകടം. മെട്രോ സ്റ്റേഷന്‍ കഴിഞ്ഞ് റോഡിന് വീതി കുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. ലോറി കയറിയിറങ്ങി മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധമായിപ്പോയി.

പോലീസും ഫയര്‍ഫോഴ്സുമെത്തി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. ഫയര്‍ഫോഴ്സ് റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ആപ്പ് സേവനങ്ങൾ തടസപ്പെടില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിര്ത്തലാക്കിയത്; വിശദീകരണവുമായി പേടിഎം

ആപ്പ് സേവനങ്ങൾ തടസപ്പെടില്ലെന്ന് വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ

ഗൂഗിൾ പേയും ഫോൺ പേയും ഇനി വേണ്ടേ? പുത്തൻ ഫീച്ച‍‌ർ അവതരിപ്പിച്ച് വാട്സ്ആപ്പ്, ഇനി ആപ്പിൽ തന്നെ റീച്ചാ‌‍ർജും ചെയ്യാം!

ഇന്ത്യയിൽ പുതിയ മൊബൈൽ റീച്ചാർജ് സൗകര്യം അവതരിപ്പിക്കാൻ വാട്സ്ആപ്പ്. ഫിൻടെക് സ്ഥാപനമായ പേ യു (PayU) യുമായി സഹകരിച്ച് ജിയോ, എയർടെൽ, ഐഡിയ തുടങ്ങിയ പ്രീപെയ്ഡ് നമ്പറുകൾ ആപ്പിനുള്ളിൽ നിന്ന് നേരിട്ട് റീചാർജ് ചെയ്യാൻ

റേഷന്‍ വിഹിതം ഒരുമിച്ച് നല്‍കും

ഏപ്രില്‍, മെയ് മാസത്തെ റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് ഒരുമിച്ച് റേഷന്‍ കടകളില്‍ നിന്നും നല്‍കും. ഏപ്രില്‍ മാസത്തെ റേഷന്‍ വി nഹിതം ഏപ്രില്‍ മാസം തന്നെ വാങ്ങേണ്ടതാണ്. മെയ് മാസ വിഹിതം ഏപ്രില്‍ മാസത്തെ

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു.

കോളിയാടി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെമ്പക ചുവട്ടിൽ കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന്

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.