കാവുംമന്ദം: തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കാവുംമന്ദം ടൗണിൽ സംഘടിപ്പിച്ച പഠനോത്സവം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. 40000 രൂപയുടെ വാസുഗോ ചാരിറ്റി സ്കോളർഷിപ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ ആന്റണി വിതരണം ചെയ്തു. എൻ.എം.എം.എസ് സ്കോളർഷിപ്പ് ജേതാക്കളെ വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ ആദരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രാധ പുലിക്കോട്ടിൽ, സൂന നവീൻ ,പുഷ്പ മനോജ്, ബീന റോബിൻസൺ, ചന്ദ്രൻ മഠത്തുവയൽ, പി.ടി.എ പ്രസിഡൻ്റ് എം ശിവാനന്ദൻ പ്രധാനാധ്യാപിക ഉഷ കുനിയിൽ, പി.എം.കാസിം, കെ.സി.പ്രസീത, അബൂബക്കർ സിദ്ദീഖ്, ജോജിൻ ടി. ജോയി, കെ.വി.രാജേന്ദ്രൻ, എം കെ .ലേഖ, ഷാജു ജോൺ, എൻ.ടി.രാജീവ്, എന്നിവർ പ്രസംഗിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്