പനമരം : പനമരം ഗ്രാമ പഞ്ചായത്ത് 2022-2023 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി 2ലക്ഷം രൂപ വകയിരുത്തി റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തിക്കരിച്ച
കണ്ണാടിമുക്ക് ജലസേചനകിണർ -കുണ്ടൻകേണിവയൽ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റും, വാർഡ് മെമ്പറുമായ തോമസ് പാലക്കാലയിൽ ഉദ്ഘാടനം നിർവഹിച്ചു. മജീദ് ചീനമ്പീടൻ അധ്യക്ഷത വഹിച്ചു. അനസ്,അബ്ദുള്ള ചീനമ്പീടൻ,ഷംസുദീൻ, ഫഹദ്,അമ്മദ് മുക്കിറി തുടങ്ങിയവർ സംസാരിച്ചു.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







