വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ ഫീസ് എന്നിവക്ക് ഭീമമായ വര്‍ദ്ധവന് വരുത്തിയ ഇടത് സർക്കാർ നടപടിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസ്സിന് മുന്നിൽ നടന്ന ധർണ്ണ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി സി.എച്ച് ഫസൽ ഉദ്ഘാടനം ചെയ്തു.
എം.സിറാജ് സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുള്ള വൈപ്പടി,വി.കെമൂസ്സ,എം.മോയിൻ, മുഹമ്മദലി കെ.കെ, എം.ശാഫി ഹാജി,സാദിഖ് ചിരാത്ത്, വി.കെ. മുസ്തഫ, നിഷാദ് കെ.പി,റാഷിദ് എ,ആസിഫ് വി.കെ,തുടങ്ങിയവർ പ്രസംഗിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്