പടിഞ്ഞാറത്തറ:സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ കെട്ടിട നികുതിയും പർമിഷൻ ഫിസും കുത്തനെ വർദ്ധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് കമ്മറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുമ്പിൽ നടത്തിയ ധർണ്ണാ സമരം ജില്ലാ ലീഗ് സെക്രട്ടറി കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. സികെ നവാസ് അധ്യക്ഷത വഹിച്ചു. യുത്ത് ലീഗ് ജില്ലാ വൈസ്’ പ്രസി. ജാസർ പാലക്കൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസി. പി.ബാലൻ,മണ്ഡലം ലീഗ് സെക്രട്ടറി സിഇ ഹാരിസ്,യൂത്ത്ലീഗ് മണ്ഡലം ട്രഷർ സികെ അബ്ദുൾ ഗഫൂർ പഞ്ചായത്തു ലീഗ് പ്രസി. കാഞ്ഞായി ഉസ്മാൻ, പി.സി മമ്മൂട്ടി, ഇസി അബ്ദുൾ ബഷീർ, ഈന്തൻ ഷമീർ കുന്ദളം.,ഖാലിദ് വികെ,ഷമാർ എൻപി,ജമാലുദ്ദിൻ സികെ,ഉമ്മർ , തുടങ്ങിയവർ പ്രസംഗിച്ചു. ജന: സെക്ര. ഷമിർ കാഞ്ഞായി സ്വാഗതവും . ട്രഷറർ മുസ്തഫ കെഎം നന്ദിയും പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്