സുരക്ഷാ 2023, ചെന്നലോട് വാർഡ് സംസ്ഥാനത്ത് രണ്ടാമത്.

ചെന്നലോട്: വാർഡിലെ മുഴുവൻ വോട്ടർമാരെയും സ്മൈൽ പരിപാടിയിലൂടെ 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തി തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് (ചെന്നലോട്) ‘സുരക്ഷ 2023’ പൂർത്തീകരിച്ച സംസ്ഥാനത്ത് രണ്ടാമത്തേതും ജില്ലയിൽ ആദ്യത്തെതുമായ തദ്ദേശ വാർഡ് ആയി മാറി. പ്രമുഖ സിനിമ താരം എറിക് സക്കരിയ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പൂർത്തീകരിച്ച ഇൻഷുറൻസ് അപേക്ഷകൾ ലീഡ് ബാങ്ക് ഓഫീസർ കെ ബിജില ഏറ്റുവാങ്ങി.

‘മനസ്സിനു സന്തോഷവും ജീവനു ഇൻഷൂറൻസും എല്ലാവർക്കും’ എന്ന ലക്ഷ്യത്തോടെ വാർഡ് വികസന സമിതി, കുടുംബശ്രീ, ആരോഗ്യ ശുചിത്വ കമ്മിറ്റി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വാർഡ് തലത്തിൽ പദ്ധതി പൂർത്തീകരിച്ചത്. പി എം എസ് ബി വൈ ഇൻഷുറൻസിന്റെ അപേക്ഷാഫോറം മുഴുവൻ വീടുകളിലും എത്തിച്ച് മുഴുവൻ കുടുംബാംഗങ്ങളെയും പദ്ധതിയിൽ ചേർത്താണ് പൂർത്തീകരിച്ചത്. പദ്ധതിയിൽ ഉൾപ്പെട്ട 18 വയസ്സിനും 70 വയസ്സിനും ഇടയിലുള്ളവർക്ക് 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ചെന്നലോട് സഹൃദയ കർഷക നായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ബാങ്ക് ബ്രാഞ്ച് മാനേജർ എം ഷാജു, ദേവസ്യ മുത്തോലിക്കൽ, എ കെ മുബഷിർ, സാഹിറ അഷ്റഫ്, എൻ സി ജോർജ്, സി ദിലീപ്കുമാർ, ടി ഡി ജോയ്, ജോസ് മുട്ടപ്പള്ളി, ജോസ് തോട്ടത്തിൽ, ഇ എം സെബാസ്റ്റ്യൻ, പ്രക്സി തോമസ് തുടങ്ങിയവർ സംസാരിച്ചു. സാമ്പത്തിക സാക്ഷരത കോഡിനേറ്റർ കെ ശശിധരൻ സ്വാഗതവും വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് നന്ദിയും പറഞ്ഞു.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.