മീനങ്ങാടി സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിന്റെ നേതൃത്വത്തിൽ കൊളഗ പ്പാറ കുരിശുമലയിൽ നടത്തുന്ന പീഡാനുഭവ സ്മരണ യാത്ര വെള്ളിയാഴ്ച രാവിലെ 9.30ന് മേപ്പേരുക്കുന്ന് കുരിശടിയിൽ നിന്ന് ആരംഭിക്കും. കുരിശിന്റെ വഴിക്ക് ശേഷം മലമുകളിൽ റവ ഫാദർ ആന്റോ വയൽമണ്ണിൽ ജിസി സന്ദേശം നൽകും. തിരുകർമ്മങ്ങൾക്ക് ശേഷം നേർച്ച കഞ്ഞി വിതരണവും നടക്കും. വികാരി റവ. ഫാദർ.ജോമോൻ ഉപ്പ് വീട്ടിൽ,സഹ.വികാരി ഫാദർ ജോബിൻ തൂങ്കുഴി, കൈകാരന്മാർ, യുവജന സംഘടന പ്രവർത്തകർ എന്നിവർ നേതൃത്വം നൽകും. കൊളഗപ്പാറ കുരിശുമലയിലെ കുരിശിന്റെ വഴിയുടെ 49 വർഷമാണിത്.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







