ഷാരൂഖിന് കിട്ടിയത് ആളുകളെ കൊന്നാൽ നല്ലകാലം വരുമെന്ന ഉപദേശം, ഭീകരനെന്ന് സംശയിക്കാൻ നിരവധി തെളിവുകളെന്ന് അന്വേഷണ സംഘം

കോഴിക്കാേട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ കഴിയുന്ന ഷാരൂഖിന് ഇന്ന് രാവിലെ നടത്തുന്ന രക്ത പരിശോധനയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാവും പൊലീസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ആശുപത്രി വിടാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഓൺലൈനായി ഹാജരാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. കനത്ത കാവലിൽ ആശുപത്രിയിൽ കഴിയുന്ന ഷാരൂഖിനെ ഇന്നലെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എൻ ഐ എ സംഘവും അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോടുണ്ട്.

അതേസമയം, കോഴിക്കോട്ടെ ട്രെയിൻ തീവയ്‌‌പ് ഭീകരാക്രമണമാണെന്ന സംശയം ബലപ്പെടുകയാണ്. പ്രതിയായ ഷാരൂഖ് സെയ്ഫി ഏതെങ്കിലും ഭീകര സംഘടനയുടെ സ്ലീപ്പർ സെല്ലിലെ അംഗമാകാമെന്ന് മഹാരാഷ്ട്ര എ.ടി.എസാണ് കേരള പൊലീസിനെ അറിയിച്ചത്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത യുവാക്കളെയാണ് ഇത്തരം ദൗത്യങ്ങൾക്ക് സ്ലീപ്പർ സെല്ലിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇന്നലെ ഡൽഹിയിൽ മാദ്ധ്യമങ്ങളെ കണ്ട ഡി. ജി.പി അനിൽ കാന്തും ഭീകരബന്ധം തള്ളിയിട്ടില്ല.ഷാരൂഖിനെ രോഗം ഭേദമായ ശേഷം വിശദമായി ചോദ്യം ചെയ്‌താലേ വ്യക്തത വരൂ.

ഡൽഹി സ്വദേശിയായ പ്രതി കേരളത്തിൽ വന്ന് ട്രെയിനിൽ തീവച്ചതിനും ആരുടെയും കണ്ണിൽ പെടാതെ രക്ഷപ്പെട്ടതിനും പിന്നിൽ ഭീകരഗ്രൂപ്പുകളുടെ ആസൂത്രണവും കേരളത്തിൽ ഉൾപ്പെടെ നിരവധി സഹായികളുടെ പങ്കാളിത്തവും സംശയിക്കുന്നു.കോരപ്പുഴ റെയിൽപാലവും ആളൊഴിഞ്ഞ എലത്തൂർ പ്രദേശവും ആക്രമണത്തിന് തിരഞ്ഞെടുത്തതും ബോധപൂർവമാവാം. ദൗത്യം പാളിയപ്പോൾ മഹാരാഷ്‌ട്രയിലെ കലംബാനിയിൽ വച്ച് ഷാരൂഖിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് വകവരുത്താൻ ശ്രമിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

ഒരാളിന്റെ നിർദ്ദേശ പ്രകാരമാണ് ട്രെയിനിൽ തീവച്ചതെന്നും കോഴിക്കോട് മുതൽ ഒരാൾ തനിക്കൊപ്പം ഉണ്ടായിരുന്നെന്നും ആളുകളെ കൊന്നാൽ നല്ലകാലം വരുമെന്ന് ഒരാൾ ഉപദേശിച്ചെന്നുമാണ് ഷാരൂഖ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയ്‌ക്ക് മൊഴി നൽകിയത്. ഇവർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുന്നില്ല. എന്നാൽ, കേരള പൊലീസിനോട് ഇയാൾ പറഞ്ഞത് തന്റെ പൊട്ടബുദ്ധിയിലാണ് എല്ലാം ചെയ്തതെന്നും കൂട്ടാളികളില്ലെന്നുമാണ്.

ഷാരൂഖ് ഒറ്റയ്‌ക്ക് കോഴിക്കോട്ടിറങ്ങി പെട്രോൾ വാങ്ങി ട്രെയിനിൽ തീ വച്ചെന്ന മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. ഇയാളുടെ ആറ് സിം കാർഡുകളും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പരിശോധിച്ച് ആരുമായൊക്കെ ബന്ധപ്പെട്ടെന്ന് കണ്ടെത്താനാണ് ശ്രമം.

വിലയ്ക്കെടുത്തതോ?​

ഭീകരബന്ധമുള്ളവർ ഷാരൂഖിനെ വിലയ്ക്കെടുത്ത് തീവ്രവാദ ആശയങ്ങളിലേക്ക് പരിവർത്തനം ചെയ്‌തെന്ന സംശയവും ശക്തമാണ്. കഴിഞ്ഞ ജൂൺ മുതൽ ജീവിത ശൈലി തന്നെ മാറി. ആഡംബര ജീവിതം കൂടുതൽ പണം കിട്ടിയതിന് തെളിവായി. ഒപ്പം പുകവലി ഉപേക്ഷിച്ച് മതപഠനത്തിനും നമസ്‌കാരത്തിനും കൂടുതൽ സമയം കണ്ടെത്തി. സ്വന്തം യു ട്യൂബ് ചാനലും തുടങ്ങി. മരപ്പണി കാണിക്കുന്ന ചാനലിന് പ്രേക്ഷകർ കുറവാണെങ്കിലും ഇൗ പ്ലാറ്റ്ഫോമിലൂടെയാകാം വിധ്വംസക ശക്തികൾ ഇയാളെ ബന്ധപ്പെട്ടതെന്ന് കരുതുന്നു. ഇയാളെ കാണാതായെന്ന പരാതിയിലടക്കം ഗൂഢാലോചന ഉണ്ടോയെന്നും പരിശോധിക്കുന്നു.

ട്രെയിനിന് തീ വച്ച് വൻദുരന്തം ഉണ്ടാക്കുകയായിരുന്നു ദൗത്യമെന്നാണ് വിലയിരുത്തൽ. ബാഗിൽ മൂന്ന് കുപ്പി പെട്രോൾ ഉണ്ടായിരുന്നു. രണ്ട് കുപ്പിയേ എടുക്കാൻ കഴിഞ്ഞുള്ളൂ.

ഉത്തരംകിട്ടേണ്ട ചോദ്യങ്ങൾ

1)​ കോഴിക്കോട്ട് ആരെയൊക്കെ കണ്ടു. ബാഗിലെ ഭക്ഷണം എവിടെനിന്ന് ?

2) പെട്രോൾ ഏത് പമ്പിൽ നിന്ന്? കുപ്പികളിൽ പെട്രോളോ രാസദ്രാവകമോ?

3)ആരുടെയും കണ്ണിൽപെടാതെ കണ്ണൂർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയതെങ്ങനെ ?

4)കോഴിക്കോട്ട് ഇയാൾക്കൊപ്പം കയറിയതാര്?

ദുരൂഹമായ കുറിപ്പുകൾ

ഡൽഹിയിലെ വീട്ടിൽ നിന്ന് കിട്ടിയ ഷാരൂഖിന്റെ ഡയറിയിലെ ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകളും സംശയാസ്പദമാണ്. ‘കുർഫ്’, ‘റോഷൻ ഹോഗ” എന്നീ വാക്കുകൾ രഹസ്യ കോഡുകളാണോ എന്ന് അന്വേഷിക്കുന്നുണ്ട്.

ഇംഗ്ലീഷിൽ DO IT, LETS DO IT എന്നീ വാക്കുകളുമുണ്ട്. ഇയാളുടെ ബാഗിലുണ്ടായിരുന്ന ബുക്കിൽ തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ ചില റെയിൽവേ സ്റ്റേഷനുകളുടെ പേരുകളും എഴുതിയിരുന്നു.

കാപ്പി കർഷക സെമിനാർ നാളെ

കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ, സ്ഥാനാർത്ഥികൾ 3164

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളപൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട–പുളിഞ്ഞാൽ–തോട്ടോളിപ്പടി റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നവംബർ 26 മുതൽ വാഹന ഗതാഗതം താത്കാലികമായി നിരോധിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ

ജനസാഗരത്തെ സാക്ഷിയാക്കി ‘യെസ് ഭാരത് ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഉദ്ഘാടനം: സുൽത്താൻ ബത്തേരിയിൽ ആവേശത്തിരയിളക്കി ഹനാൻ ഷായുടെ ടീം

വൈവാഹിക സ്വപ്നങ്ങൾക്ക് പുത്തൻ നിറമേകി ‘യെസ് ഭാരത്’ ഫാഷൻ ലോകത്തേക്ക് പുതിയ കാൽവെപ്പ് നടത്തി. സ്ഥാപനത്തിന്റെ ഏറ്റവും പുതിയ സംരംഭമായ ‘ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഗംഭീരമായി ഉദ്ഘാടനം ചെയ്തപ്പോൾ, ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത്

സൗജന്യ ഹൃദയ ശസ്ത്രക്രിയ ‘സ്പന്ദനം’ ക്യാമ്പുമായി ആസ്റ്റർ വളന്റിയേഴ്‌സ്

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ആസ്റ്റർ വോളന്റിയേഴ്സും കൊച്ചി ആസ്റ്റർ മെഡിസിറ്റിയും കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി, 18 വയസ്സിൽ താഴെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് ഹൃദയശാസ്ത്രക്രിയകൾ ആവശ്യമായി വന്നാൽ അവർക്ക് സൗജന്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.