വയനാടൻ ചുരത്തിലെ കുരിശിൻ്റെ വഴിയിൽ ആയിരങ്ങൾ

കൽപ്പറ്റ:ക്രിസ്തുവിൻ്റെ പീഢാനുഭവ ചരിത്രവുമായി
വയനാട് ചുരത്തില്‍ ദു:ഖവെള്ളി ദിനത്തിലെ കുരിശിന്റെ വഴി നടന്നു. ദു:ഖ വെള്ളിയാഴ്ച നടന്ന കുരിശിൻ്റെ വഴിയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.താമരശ്ശേരി അടിവാരം ഗദ്‌സമന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച കുരിശിന്റെ വഴി ഉച്ചയോടെ വയനാട് ലക്കിടി മൗണ്ട് സീനായില്‍ സമാപിച്ചു.
ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുത്ത് ഏറ്റവും കൂടുതൽ ദൂരം പാപപരിഹാര യാത്ര നടത്തുന്നുവെന്നതിൻ്റെ പേരിൽ 2006 -ൽ ഗിന്നസ് റെക്കോർഡ് നേടിയ വയനാടൻ ചുരത്തിലെ കുരിശിൻ്റെ വഴി 32 – വർഷമാണിത്. ഈസ്റ്ററിന് മുമ്പുള്ള 50 നോമ്പ് തുടങ്ങിയത് മുതൽ എല്ലാ വെള്ളിയാഴ്ചയും കോഴിക്കോട് ജില്ലയിലെ അടിവാരത്ത് നിന്നും വയനാട്ടിലെ ലക്കിടി വരെ കുരിശിൻ്റെ വഴി നടത്താറുണ്ട്. ദു:ഖവെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുക്കുന്നത്. രാവിലെ ഫാ: ജെയിംസ് മേക്കര മിശിഹാ ചരിത്ര സന്ദേശവും മാർ ജോൺ പനന്തോട്ടം ദു:ഖവെള്ളി സന്ദേശവും നൽകിയാണ് അടിവാരത്ത് നിന്ന് കുരിശിൻ്റെ വഴി ആരംഭിച്ചത്. കാൽവരി യാത്രയെ അനുസ്മരിച്ച് കുരിശ് വഹിച്ച യേശു ക്രിസ്തുവും അമ്മ മറിയവും ഭക്ത സ്ത്രീകളും പടയാളികളും വേഷഭൂഷാദികളണിഞ്ഞ് പരിഹാര യാത്രക്ക് മുമ്പിൽ നീങ്ങി.

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചുരത്തിലുടനീളം സംഭാരം അടക്കം പാനീയങ്ങൾ നൽകി. യേശുവിൻ്റെ ഗാഗുൽത്തായിലേക്കുള്ള പീഢാനുഭവ യാത്രയിലെ സ്ഥലങ്ങളെ ഓർമ്മപ്പെടുത്തി 14 സ്ഥലങ്ങളിലും താൽക്കാലിക കുരിശ് സ്ഥാപിച്ച് വിശ്വാസികൾ അവിടെ പ്രാർത്ഥന നടത്തി. ഉച്ചക്ക് രണ്ട് മണിയോടെ ലക്കിടി മൗണ്ട് സീനായിൽ സമാപിച്ചു. രാവിലെ മുതൽ ഇവിടെ നേർച്ച ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നു .

വലിയ സംഘമായുള്ള കുരിശിൻ്റെ വഴി കൂടാതെ പുലർച്ചെ നാല് മണി മുതൽ വൈകുന്നേരം വരെ യു. ചെറുസംഘങ്ങളായും ആളുകൾ ചുരത്തിലൂടെ പരിഹാര പ്രദക്ഷിണം നടത്തുന്നുണ്ടായിരുന്നു.

അപ്രന്റീസ് നിയമനം: അഭിമുഖം നാലിന്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു. ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതിയിൽ ലാൻഡിങിനിടെ തകർന്ന് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അജിത് പവാറിനെ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്നവരുടെയും നില ഗുരുതരമാണ്.

രാഹുലിന് ആശ്വാസം; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം

ബലാത്സംഗ കേസിൽ ജയിലി ൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുക ളുടെ ആധികാരികത സംബന്ധിച്ച് പ്രോസി

അധ്യാപക നിയമനം

മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് വിഭാഗത്തില്‍ അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 29 ന് രാവിലെ 11.30 സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

ദേശീയ ബാലിക ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി ട്രൈബൽ ജി.ആർ സിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി വാകേരി പ്രീ- മെട്രിക് ഹോസ്റ്റലിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം, പോക്സോ കേസുകളിലെ

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ-ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0 യിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.