പീഡാ സഹനത്തിന്റെ സ്മരണയിൽ ഭീമൻ കുരിശുമായി യുവാക്കൾ.

യേശുക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെയും രക്ഷാകരമായ കുരിശു മരണത്തിന്റെയും സ്മരണകളിൽ ഭീമൻ കുരിശുമായി യുവാക്കൾ. മാനന്തവാടി മുതിരേരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ദുഃഖവെള്ളിയോടനുബന്ധിച്ച് നടത്തിയ പാപപരിഹാര യാത്രയിലാണ് 400 കിലോ ഭാരമുള്ള മരകുരിശുമായി കെസിവൈഎം നേതൃത്വത്തിൽ കെസിവൈഎം അംഗങ്ങളും യുവജനങ്ങളും വിശ്വാസികളും പങ്കെടുത്തത്.
ദേവാലയത്തിൻ്റെ മുന്നിലെ കുരിശടിയിൽ നിന്നും രാവിലെ 9 മണിക്ക് ആരംഭിച്ച പാപപരിഹാരയാത്ര മലമുകളിൽ 12 മണിക്കാണ് സമാപിച്ചത്. ഫാ.റ്റിനോ പാമ്പയ്ക്കൽ (CST) മലമുകളിൽ സന്ദേശം നൽകി. കുരിശിന്റെ വഴിക്ക് ശേഷം നേർച്ച കഞ്ഞി വിതരണം നടത്തി. ഇടവക വികാരി ഫാ.വിൻസന്റ് കൊരട്ടി പറമ്പിൽ, സിസ്റ്റർ ബിനെറ്റ്, സിസ്റ്റർ പ്രേമ, സിസ്റ്റർ ആൻസി, കെസിവൈഎം പ്രസിഡന്റ് അതുൽ, സെക്രട്ടറി സോണി, കൈക്കാരൻന്മാരായ തങ്കച്ചൻ പാറയിൽ, അപ്പച്ചൻ മടത്തിപറമ്പിൽ, ബേബി എറുമഗലത്ത്, ഷാജി കപ്പലമാക്കൽ, ഷിബു കണ്ടത്തിൽ, സന്തോഷ് കൈതമറ്റം എന്നിവർ നേതൃത്വം നൽകി. കുരിശടിയിൽ പ്രാരംഭ പ്രാർത്ഥന ചൊല്ലി മുന്നേറിയ കാൽവരി യാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

അപ്രന്റീസ് നിയമനം: അഭിമുഖം നാലിന്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു. ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതിയിൽ ലാൻഡിങിനിടെ തകർന്ന് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അജിത് പവാറിനെ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്നവരുടെയും നില ഗുരുതരമാണ്.

രാഹുലിന് ആശ്വാസം; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം

ബലാത്സംഗ കേസിൽ ജയിലി ൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുക ളുടെ ആധികാരികത സംബന്ധിച്ച് പ്രോസി

അധ്യാപക നിയമനം

മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് വിഭാഗത്തില്‍ അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 29 ന് രാവിലെ 11.30 സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

ദേശീയ ബാലിക ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി ട്രൈബൽ ജി.ആർ സിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി വാകേരി പ്രീ- മെട്രിക് ഹോസ്റ്റലിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം, പോക്സോ കേസുകളിലെ

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ-ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0 യിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.