പക്ഷി കാഷ്ഠത്തില്‍ നിന്നും ഫേഷ്യൽ; നൈറ്റിംഗേൽ പൂപ്പ് ഫേഷ്യലിന് വൻ ഡിമാന്‍റ്

സൗന്ദര്യ സംരക്ഷണത്തിന് ഏതു മാർഗ്ഗവും സ്വീകരിക്കാൻ മടിയില്ലാത്തവരാണ് ഭൂരിഭാഗം ആളുകളും. ആര്‍ത്തവ രക്തവും മറ്റും ഫേഷ്യലായി ഉപയോഗിക്കുന്നരെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഇത് കുറച്ച് കൂടി വ്യത്യസ്തമാണ്. പക്ഷി കാഷ്ഠത്തില്‍ നിന്ന് ഫേഷ്യല്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചാണ്. ഇങ്ങനെ നിര്‍മ്മിക്കുന്ന ഫേഷ്യലിന് ഏറെ ആവശ്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചർമം കൂടുതൽ യുവത്വമുള്ളതും തിളക്കമുള്ളതും ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഫേഷ്യൽ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. പക്ഷി വിസർജ്യത്തിൽ നിന്നും ഉണ്ടാക്കുന്ന ഈ ഫേഷ്യലിന് ഇപ്പോൾ ജപ്പാനിൽ വൻ ഡിമാൻഡ് ആണെന്നാണ് ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. നൈറ്റിംഗേൽ പൂപ്പ് ഫേഷ്യൽ എന്നാണ് ഇത് അറിയപ്പെടുന്നത്.

ചർമ്മത്തെ കൂടുതൽ മാർദ്ധവമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റുമെന്നതാണ് ഈ ഫേഷ്യലിന്‍റെ പ്രത്യേകത. ജാപ്പനീസ് ദ്വീപായ ക്യുഷുവിൽ മാത്രം കാണപ്പെടുന്ന നൈറ്റിംഗേലിന്‍റെ കാഷ്ഠം കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നൈറ്റിംഗേലിന്‍റെ പൂപ്പ് ഫേഷ്യൽ നിരവധി പ്രശസ്തരായ താരങ്ങൾ ഇതിനകം പരീക്ഷിച്ചിട്ടുണ്ട്. koimoi.com -ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ടോം ക്രൂസും വിക്ടോറിയ ബെക്കാമും ഈ ഫേഷ്യൽ പരീക്ഷിച്ചുവെന്നും ഇതിന് ഒരു സിറ്റിംഗിന് 14,000 രൂപ വിലവരുമെന്നാണ് പറയുന്നത്.

ജപ്പാനില്‍ കബൂക്കിയിലെ (ജാപ്പനീസ് തീയറ്ററിന്‍റെ ഒരു ക്ലാസിക്കൽ രൂപം) കലാകാരന്മാർ പൗരാണിക കാലത്ത് ഈ പക്ഷി പൂപ്പ് ചികിത്സ പരീക്ഷിച്ചിരുന്നു. അതിന് ശേഷമാണ് പുരാതന ജപ്പാനില്‍ ഈ ചികിത്സാരീതിയ്ക്ക് ആവശ്യക്കാരേറിയത്. നൈറ്റിംഗേൽ കാഷ്ഠം അവരുടെ ചർമ്മത്തെ സുഖപ്പെടുത്തുകയും തിളക്കമുള്ളതാക്കി മാറ്റുന്നുവെന്നും അവർ മനസിലാക്കി. ഈ കലാകാരന്മാര്‍ മുഖത്ത് പുരട്ടിയിരുന്ന കട്ടിയുള്ള മേക്കപ്പില്‍ വലിയ തോതില്‍ ഈയം അടങ്ങിയിരുന്നു. ഇതിന് പ്രതിവിധിയായാണ് പുരാതന ജാപ്പനീസ് കലാകാരന്മാര്‍ ഫേഷ്യലായി നെറ്റിംഗേലിന്‍റെ കാഷ്ഠ ഉപയോഗിച്ച് തുടങ്ങിയതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ഫേഷ്യൽ ഉപയോഗിച്ചതോടെ കലാകാരന്മാരുടെ ചർമ്മത്തിലെ മുറിവുകൾ ഉണങ്ങുകയും അത് കൂടുതൽ മൃദുവായി തീരുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. കലാകാരന്മാര്‍ ഉപയോഗിച്ച ചായത്തില്‍ ഈയത്തിന്‍റെ അംശം അധികമായതിനാലാണ് നൈറ്റിംഗേല്‍ ഫേഷ്യലിന് സവിശേഷമായ ഗുണം ലഭിക്കുന്നതെന്നും വാദമുണ്ട്. എന്നാല്‍, നൈറ്റിംഗേലിന്‍റെ കാഷ്ഠത്തിൽ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്‍റായി പ്രവർത്തിക്കുന്ന ഗ്വാനിൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ടെന്ന് വോഗ് മാസിക റിപ്പോർട്ട് ചെയ്യുന്നു. സംഗതി എന്തായിലും പക്ഷി കാഷ്ഠത്തിന്‍റെ ഈ ഫേഷ്യലിന് ഇന്ന് ഡിമാന്‍റ് ഏറെയാണ്.

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ

ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ അറിയാം…!

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ▪️ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. ▪️പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ▪️ആശാ

പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍ – ഒന്നര ലക്ഷേത്താളം രൂപയും പിടിച്ചെടുത്തു.

തലപ്പുഴ: പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പോലീസിന്റെ പിടിയില്‍. 28.10.2025 തിയതി രാത്രി തവിഞ്ഞാല്‍, യവനാര്‍കുളത്തെ ഒരു വീട്ടില്‍ വെച്ച് പണം വെച്ച് ചീട്ടുകളിച്ച ഒമ്പത് പേരെയാണ് തലപ്പുഴ പോലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വികസന സദസ്

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി അസൈനാർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങൾ പരിപാലിക്കുന്ന ഭരണ സംവിധാനമാണ് സംസ്ഥാന

വെറ്ററിനറി ഡോക്ടർ നിയമനം

മൃഗ സംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റിക്ക് താത്ക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുളുടെ അസൽ, പകർപ്പ്, അംഗീകൃത

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു.

വികസന നേട്ടങ്ങള്‍ ചര്‍ച്ച് ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്ഉമ്മന്‍ചാണ്ടി സ്മാരക ഹാളില്‍ നടന്ന വികസന സദസ് പ്രസിഡന്റ് പി.പി റനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുരക്ഷിതമായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.