ട്രെയിനിലെ തീവെപ്പ്: ഭീകരവാദ ബന്ധം എന്ന സംശയം ശക്തിപ്പെടുന്നു; എൻ ഐ എ – എ ടി എസ് വിലയിരുത്തൽ വായിക്കാം…

ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിനില്‍ യാത്രക്കാരെ പെട്രോളൊഴിച്ച്‌ തീവച്ചതിനു പിന്നില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗൂഢാലോചനയും ഉണ്ടെന്ന സംശയം ബലപ്പെട്ടു. ഷഹീന്‍ബാഗിലെ ബന്ധുക്കളുടെ മൊഴികളും 2021 മുതലുള്ള ഷാരൂഖിന്റെ ഫോണ്‍കോളുകളും ചാറ്റുകളും ഷഹീന്‍ബാഗില്‍ നിന്ന് ഷൊര്‍ണൂരിലേക്ക് എത്തിയതും അവിടത്തെ പെട്രോള്‍ പമ്ബ് തെരഞ്ഞെടുത്തതുമെല്ലാം വലിയ ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നു.

കേരളത്തില്‍ നിന്നുള്ള സംഘം ബന്ധുക്കളുമായി സംസാരിച്ചതില്‍ ഷാരൂഖ് സെയ്ഫിക്ക് മാനസികപ്രശ്‌നങ്ങള്‍ ഉള്ളതായി കാണുന്നില്ല. പൊതുവേ ബഹളക്കാരനായിരുന്ന ഇയാള്‍ രണ്ടുവര്‍ഷമായി ഒതുങ്ങിയ പ്രകൃതമായിരുന്നു. അധികം സംസാരമില്ല. എന്നാല്‍ പുറത്തെ കൂട്ടുകെട്ട് കൂടി. മത കാര്യങ്ങളില്‍ കൂടുതല്‍ നിഷ്ഠയായി. ഇതെല്ലാം ബാഹ്യ ശക്തികളുമായുള്ള ബന്ധത്തിന്റെ സൂചനയായി കാണുന്നു. ഇതുവരെ കിട്ടിയ തെളിവുകള്‍ ഭീകര ബന്ധത്തിലേക്ക് നയിക്കുന്നു എന്നാണ് എന്‍.ഐ.എ-എ.ടി.എസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലില്‍ തീവ്രവാദബന്ധം ബലപ്പെട്ടാല്‍ കേസ് പൊലീസ് എന്‍.ഐ.എക്ക് കൈമാറും.

വന്നത് സമ്ബര്‍ക്ക ക്രാന്തിയില്‍

ഷാരൂഖ് ഏപ്രില്‍ ഒന്നിന് ശനിയാഴ്ച ഉച്ചയ്ക്ക് 3.10ന് സമ്ബര്‍ക്ക ക്രാന്തി എക്‌സ്‌പ്രസിലാണ് ഷൊര്‍ണൂരിലെത്തിയത്. അവിടെ നിന്ന് ഓട്ടോയില്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യന്‍ ഓയിലിന്റെ പമ്ബില്‍ പോയാണ് പെട്രോള്‍ വാങ്ങിയത്. രണ്ട് കാനുകളിലായി നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങിയെന്നാണ് പമ്ബ് ജീവനക്കാരുടെ മൊഴി.

ഇയാള്‍ പെട്രോള്‍ വാങ്ങുന്നതിന്റെ കാമറ ദൃശ്യങ്ങള്‍ പമ്ബില്‍ നിന്ന് കിട്ടി. അതേ ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് തിരികെ പോയി. ഈ ഓട്ടോ കണ്ടെത്തിയിട്ടില്ല. പെട്രോള്‍ വാങ്ങിയ ശേഷം ഒരു രാത്രിയും പകലും ഷാരൂഖ് എവിടെയായിരുന്നുവെന്നത് ദുരൂഹമാണ്. ഞായറാഴ്ച രാത്രി ഏഴിനുള്ള എക്സിക്യൂട്ടീവ് എക്സ്‌പ്രപ്രസില്‍ രണ്ട് കാന്‍ പെട്രോളുമായി കയറുന്ന ദൃശ്യങ്ങളും, ശേഖരിച്ചിട്ടുണ്ട്.

പ്രാദേശിക സഹായത്തിന്റെ വഴി

കേരളത്തില്‍ ആദ്യമായി വന്ന ഷാരൂഖിന് കൃത്യമായി ഷൊര്‍ണൂരില്‍ ഇറങ്ങാനും ഓട്ടോ വിളിച്ച്‌ പമ്ബില്‍ പോകാനുമെല്ലാം പ്രാദേശിക സഹായം കിട്ടിയെന്നാണ് അനുമാനം. കോഴിക്കോട്ട് ട്രെയിനില്‍ആക്രമണം നടത്താനായിരുന്നെങ്കില്‍ ഷൊര്‍ണൂര്‍ വരെ പോകേണ്ടതില്ല. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം നിരവധി പമ്ബുകളുണ്ട്. അവിടെ നിന്ന് പെട്രോള്‍ വാങ്ങി ട്രെയിനില്‍ കയറിയാല്‍ മതി.

ഡി-വണ്‍ കോച്ച്‌ തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഡി-വണ്‍ കോച്ചിന് പിറകില്‍ എ.സി കംപാര്‍ട്ട്മെന്റാണ്. തീയിടുമ്ബോള്‍ എളുപ്പം പടരാനുള്ള സാദ്ധ്യത നിറയെ കര്‍ട്ടനുകളും മറ്റുമുള്ള എ.സി കോച്ചിലാണ്. അത് സംഭവിക്കുക പാലത്തിനു മുകളില്‍ വച്ചാവും.അപകടത്തിന്റെ ആഴം വിവരണാതീതമാവും. ഷഹീന്‍ബാഗില്‍ നിന്ന് വന്ന മരപ്പണിക്കാരനായ യുവാവ് ഇത്രയും ചെയ്തെങ്കില്‍ പിന്നില്‍ വലിയ ശക്തികള്‍ ഉണ്ടാവാം.

ഉയരുന്ന സംശയങ്ങൾ

1-കോഴിക്കോട്ടെ ആക്രമണത്തിന് എന്തിന് ഷൊര്‍ണൂര്‍ വരെ പോയി ‌?

2-പെട്രോള്‍ വാങ്ങന്‍ ഒരുകിലോമീറ്റര്‍ അകലെ പോയതെന്തിന് ?

3-കോരപ്പുഴ പാലത്തിനു മുകളിലേക്ക് എത്തുമ്ബോള്‍ തീവച്ചതെന്തിന് ‌?

4-ആസൂത്രണം എവിടെ, എന്തിന്, പിന്നില്‍ ആരൊക്കെ?

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ

ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ അറിയാം…!

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ▪️ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. ▪️പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ▪️ആശാ

പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍ – ഒന്നര ലക്ഷേത്താളം രൂപയും പിടിച്ചെടുത്തു.

തലപ്പുഴ: പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പോലീസിന്റെ പിടിയില്‍. 28.10.2025 തിയതി രാത്രി തവിഞ്ഞാല്‍, യവനാര്‍കുളത്തെ ഒരു വീട്ടില്‍ വെച്ച് പണം വെച്ച് ചീട്ടുകളിച്ച ഒമ്പത് പേരെയാണ് തലപ്പുഴ പോലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വികസന സദസ്

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി അസൈനാർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങൾ പരിപാലിക്കുന്ന ഭരണ സംവിധാനമാണ് സംസ്ഥാന

വെറ്ററിനറി ഡോക്ടർ നിയമനം

മൃഗ സംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റിക്ക് താത്ക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുളുടെ അസൽ, പകർപ്പ്, അംഗീകൃത

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു.

വികസന നേട്ടങ്ങള്‍ ചര്‍ച്ച് ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്ഉമ്മന്‍ചാണ്ടി സ്മാരക ഹാളില്‍ നടന്ന വികസന സദസ് പ്രസിഡന്റ് പി.പി റനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുരക്ഷിതമായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.