പത്ത് വർഷത്തിന് ശേഷം ജയ്‍യും നയൻതാരയും വീണ്ടും ഒരുമിച്ചെത്തുന്നു. നയൻതാര കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ‘നയൻതാര 75’ ലാണ് നായകനായി ജയ് എത്തുന്നത്.
‘രാജ റാണി’യയിലാണ് ഇരുവരും മുൻപ് അഭിനയിച്ചത്. ചിത്രത്തിൽ നടൻ സത്യാരാജും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീലേഷ് കൃഷ്ണയുടെ ആദ്യ സംവിധാന സംരംഭമാണ് നയൻതാര 75.
സംവിധായകൻ ശങ്കറിന്റെ അസോസിയേറ്റായി പ്രവർത്തിച്ച നീലേഷ് സാം ആന്റണിനൊപ്പം ‘ഡാർലിങ്’ എന്ന ചിത്രത്തിലും ‘എനക്ക് ഇന്നൊരു പേർ ഇര്ക്ക്’ എന്ന സിനിമയിലും അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്. ശങ്കറിനൊപ്പം ‘2.0’യിലും ‘ഇന്ത്യൻ 2’വിലും 2015 മുതൽ 2019 വരെ പ്രവർത്തിച്ചതിന് ശേഷമാണ് സ്വതന്ത്ര സംവിധായകനാകാൻ തീരുമാനിച്ചതെന്നും നീലേഷ് പറഞ്ഞു.
സിനിമയ്ക്കായി തിരക്കഥയെല്ലാം ശരിയായിരുന്നുവെങ്കിലും വലിയ ബജറ്റ് ചിത്രമായിരുന്നതിനാൽ ആ പ്രോജക്ട് നടന്നില്ലെന്നും അങ്ങനെയാണ് സ്ത്രീ കേന്ദ്ര കഥാപാത്രമാകുന്ന ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചത്. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് പൂർത്തിയായപ്പോൾ മനസിൽ വന്നത് നയൻതാരയുടെ മുഖമായിരുന്നു എന്നും നീലേഷ് പറയുന്നു.
സിനിമയുടെ ആദ്യ ഷെഡ്യൂൾ ചെന്നൈയിൽ പൂർത്തിയായി. ഒരിടവേളയെടുത്തതിന് ശേഷം ട്രിച്ചിയിൽ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്.