തൃശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം.
ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളിയായ കൃഷ്ണ സാഹിൻ (29) ആണ് മരിച്ചത്. അപകടത്തെതുടർന്ന് ഇദ്ദേഹത്തിന്റെ ഒരു കാൽ അറ്റുപോയിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.