തോല്‍പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയില്‍.വടകര മാക്കൂല്‍ പീടികയില്‍ മുഹമ്മദ് നസലാണ് പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും 9.506 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
വാഹന പരിശോധനക്കിടെ കര്‍ണ്ണാടക ആര്‍ടിസി ബസ്സില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ
നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച