കോവിഡ് വാക്‌സിന്‍: ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് ലോക ആരോഗ്യ സംഘടന.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗോളതലത്തില്‍ വാക്‌സിന്‍ ഉള്‍പ്പെടെ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവുന്ന ശാസ്ത്ര ലോകം ശ്രദ്ധകേന്ദ്രീകരിക്കുന്നത് പ്രായമുള്ളവരെയും ദുര്‍ബല വിഭാഗങ്ങളെയുമെന്ന് ലോകാരോഗ്യ സംഘടന. രോഗ ബാധിതരാവാനും ഗുരതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളവരെയുമായിരിക്കും വാക്‌സിനേഷന് ആദ്യം പരിഗണിക്കപ്പെടുക. കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നും ഡബ്ല്യു.എച്ച്.ഒ. മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍ വ്യക്തമാക്കുന്നു.

ലോകമെമ്പാടും ഒട്ടേറെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പെട്ടെന്നുതന്നെ ഫലപ്രദമായൊരു വാക്‌സിന്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാക്‌സിന്‍ നിലവില്‍ വരുന്ന സ്ഥിതിയുണ്ടായാല്‍ കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍നിന്നുമാകും ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുക. ഇത്തരം പരിഗണന നല്‍കുമ്പോള്‍ തന്നെ കൂടുതല്‍ അപകടസാധ്യതയുള്ളവരെ നിര്‍ണയിക്കേണ്ടതായുണ്ട്. അവര്‍ക്കുശേഷം പ്രായം ചെന്നവര്‍ക്കാകും വാക്‌സിന്‍ നല്‍കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഘട്ടം ഘട്ടമായി മാത്രമേ കോവിഡ് വാക്‌സിന്‍ പ്രചാരത്തില്‍ വരുകയുള്ളു എന്ന സൂചന നല്‍കുന്ന സൗമ്യാ സ്വാമിനാഥന്‍ ആര്‍ജിത പ്രതിരോധ ശേഷിയെ കുറിച്ചുള്ള ചര്‍ച്ചകളെയും വിമര്‍ശിക്കുന്നുണ്ട്. വാക്‌സിനെക്കുറിച്ച് തന്നെയാണ് ആദ്യം ചിന്തിക്കേണ്ടതെന്നും 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞാലേ രോഗവ്യാപനം തടയാനാകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയാന്‍ അതിന്റെ വിതരണത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കും അവര്‍ മറുപടി പറയുന്നുണ്ട്. 2021 ഓടെ സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്‌സിന്‍ എങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് ”പരിമിതമായ അളവില്‍’ മാത്രമായിരിക്കും ലഭ്യമാവുക. അതിനാല്‍ ദുര്‍ബലരായ ആളുകള്‍ക്ക് തന്നെയായിരിക്കും മുന്‍ഗണന. ”ജനുവരി ഒന്നാം തിയതി അല്ലെങ്കില്‍ ഏപ്രില്‍ ഒന്നാം തിയതി വാക്‌സിന്‍ എടുക്കാന്‍ പോകാനാവും, ഇതോടെ കാര്യങ്ങള്‍ സാധാരണ നിലയിലാകും എന്നാണ്, അത്തരകത്തില്‍ ഒരു സാധ്യയില്ലെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 25ന്

സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ്

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.