ആധുനിക ഫോട്ടോ ഷൂട്ട് ദമ്പതികളെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ; വീട്ടുകാർക്കും, ബന്ധുക്കൾക്കും കുഴപ്പമില്ല. പിന്നെ ആരാടാ ചോദിക്കാൻ വരണേ…

എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും വെഡിങ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ചർച്ച . ഇവരുടെ വ്യത്യസ്തമായ വെഡിങ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിലൂടെ വൈറല്‍ ആകുകയും വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തത്.വെഡ്ഡിങ്ങ് സ്റ്റോറീസ് എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട ഇവരുടെ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് ഇവര്‍ക്കെതിരെയുള സൈബര്‍ ആക്രമണം ഇപ്പോൾ നടക്കുന്നത്.

സംഭവം വിവാദമായതോടെ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദമ്പതികള്‍.
‘അത് വിവാഹത്തിനു ശേഷമുള്ള പോസ്റ്റ് വെഡ്ഡിങ്ങ് ഷൂട്ട് ആണ് എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. ഞങ്ങളുടെ സുഹൃത്ത് തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. വാഗമണ്ണിലാണ് ഷൂട്ട് ചെയ്തത് ഷോര്‍ട്സും ഓഫ് ഷോള്‍ഡര്‍ ടോപ്പുമാണ് ഭാര്യ ധരിച്ചിരുന്നത്.
അതിനു മുകളിലാണ് പുതപ്പ് പുതച്ചത്. ഞാനും ധരിച്ചിരുന്ന വസ്ത്രത്തിനു മുകളിലാണ് ഇപ്പോള്‍ ചിത്രങ്ങളില്‍ കാണുന്ന വെള്ള പുതപ്പ് പുതച്ചത് ” – ഋഷി പറയുന്നു.
‘ഇത് ഞങ്ങളുടെ ഇഷ്ടമാണ്, ഞങ്ങളുടെ സ്വകാര്യതയാണ്. മോഷണമോ കൊലപാതകമോ ഒന്നും അല്ലല്ലോ ചെയ്തത്. ഒരു ഫോട്ടോഷൂട്ടല്ലേ?.താലി കെട്ടുന്ന ചിത്രങ്ങളും കൈ പിടിച്ചു നടക്കുന്നതുമൊക്കെ സ്ഥിരം പാറ്റേണില്‍ ചെയ്യുന്നതാണ് .എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു .അങ്ങനെയാണ് ഈ ആശയത്തിലേക്കെത്തിയത്.”
വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല എന്നും
ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ ആദ്യം പോസ്റ്റ് ചെയ്തത്. അവിടെ ലഭിച്ച 95 ശതമാനവും പൊസിറ്റീവ് കമന്റുകളായിരുന്നു എന്നും ദമ്പതികൾ പറയുന്നു. പക്ഷെ, ഫെയ്സ്ബുക്കില്‍ ഇവരുടെ ചിത്രങ്ങള്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

‘ ആരെയും വേദനിപ്പിക്കാതെ തന്നെ ആദ്യമൊക്കെ ചില കമന്റുകള്‍ക്ക് മറുപടി നല്‍കിയിരുന്നു എങ്കിലും പിന്നെയാണ് അതിന്റെ ആവശ്യമില്ലെന്ന് മനസിലായത്. ഇത്തരം മനോഭാവം ഉള്ളവര്‍ അത് തുടരും. ഞങ്ങളെ ഈ കമന്റുകള്‍ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നും ചിത്രങ്ങള്‍ കണ്ടപ്പോള്‍ വീട്ടുകാര്‍ക്കും ഒന്നും തോന്നിയില്ല , അവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാനാകുമായിരുന്നു എന്നും ഇവർ പറയുന്നു. പക്ഷേ ഇതുപോലുള്ള കമന്റുകളെത്തിയപ്പോള്‍ അവര്‍ക്ക് അല്‍പം വേദനയുണ്ടായതായും
ഋഷി പറഞ്ഞു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.