സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി ഇന്ന് മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ ഒഴികെ മറ്റുള്ളയിടങ്ങളില്‍ ഇന്നും നാളെയും വേനല്‍മഴ പെയ്യുമെന്നാണ് വിവരം. വടക്കന്‍ ജില്ലകളില്‍ ഒരാഴ്ച കഴിഞ്ഞാകും വേനല്‍മഴ പെയ്യുകയെന്നും വിവരമുണ്ട്.കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഈ ആഴ്ച വേനല്‍മഴ പെയ്യാന്‍ തീരെ സാധ്യതയില്ലെന്നാണ് പ്രവചനം. മറ്റ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.കനത്ത ചൂടിന് ആശ്വാസമായി പാലക്കാട് നെല്ലിയാമ്പതിയ്ക്ക് സമീപം പോത്തുണ്ടിയില്‍ നേരിയ ചാറ്റല്‍ മഴ ലഭിച്ചിരുന്നു. വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡും കണ്ണൂരും ഒഴികെയുള്ള ജില്ലകളുടെ മലയോര പ്രദേശത്ത് നല്ല മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: നാദാപുരം സഹകരണ അർബൻ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും നടത്തിയ വയനാട് പഠന യാത്രയും പരിശീലന പരിപാടിയും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.