മാനന്തവാടി : കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കായികമേള – ഊർജ്ജ 2023 ൻ്റെ ഭാഗമായുള്ള അത്‌ലറ്റിക്സ് മത്സരങ്ങൾ, മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പയ്യംമ്പള്ളി മേഖലയുടെ ആദിദേയത്വത്തിൽ നടത്തപ്പെട്ടു. രൂപതാ പ്രൊക്യൂറേറ്റർ ഫാ.ജോൺ പൊൻപാറയിൽ അത്‌ലറ്റിക്സ് മീറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ നീലംപറമ്പിൽ ദീപശിഖ പ്രയാണം നടത്തി. കെ.സി.വൈ.എം മാനന്തവാടി രൂപത ട്രഷററും കായിക അധ്യാപകനുമായ ബിബിൻ പിലാപ്പിളിയുടെയും കായിക അധ്യാപകരായ അരുൺ, അഞ്ജു എന്നിവരുടെയും നേതൃത്വത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപത സെക്രട്ടേറിയറ്റ്, സംസ്ഥാന സെനറ്റ്, രൂപതാ സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ കായികമേളക്ക് ചുക്കാൻപിടിച്ചു. ഏറെ ആവേശകരമായ മത്സരത്തിൽ വിവിധ മേഖലകളിൽ നിന്നായി ഇരുന്നൂറിലധികം യുവജനങ്ങൾ പങ്കെടുത്തു. മെയ് 6ന് മാനന്തവാടി മേരി മാതാ കോളജിൽ വച്ച് ഗെയിംസ് മത്സരങ്ങൾ നടത്തപ്പെടും.

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ







