കബനീ പ്രൊജക്ട് ഓഫീസുകളും തസ്തികകളും നഷ്ടപ്പെടുത്തിയത് സർക്കാരിൻ്റെ പിടിപ്പുകേട്: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: മണ്ണ് സംരക്ഷണ വകുപ്പിലെ കബനി പ്രൊജക്ടിനു കീഴിൽ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ആറ് ഓഫീസുകളും നൂറ്റി നാല് തസ്തികകളും നഷ്ടപ്പെട്ടത് സർക്കാരിൻ്റെ കഴിവുകേട് മൂലമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. കാർഷിക മേഖലയായ വയനാട് ജില്ലയിലെ ചെറുകിട കർഷകർക്ക് ഉപകാരപ്രദമാകേണ്ട ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കാൻ സഹായകമാകേണ്ട വകുപ്പിലെ തസ്തികകളാണ് ജില്ലക്ക് നഷ്ടപ്പെടുന്നത് എന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.വയനാട് പാക്കേജ് പോലുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ കർഷകരെ വഞ്ചിക്കുകയാണ് ഇടതു സർക്കാർ ചെയ്തതെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ.

2017 മുതൽ തന്നെ കേന്ദ്ര സർക്കാരിൽ നിന്നും അറിയിപ്പു ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാരും വകുപ്പ് അധികാരികളും ചേർന്ന് ജീവനക്കാരെ പെരുവഴിയിലാക്കിയിരിക്കുകയാണ്. 2020 ഏപ്രിൽ മുതൽ ശമ്പള വിതരണവും തടസ്സപെട്ടതോടു കൂടി ജീവനക്കാർക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. എന്നാൽ കബനീ പ്രൊജക്ട് തുടരാനാവില്ലെന്നും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ജീവനക്കാരെ നിലനിർത്തുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നുമുള്ള ന്യായങ്ങൾ നിരത്തി വഞ്ചനാപരമായ നിലപാടാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. ഇല്ലാത്ത തസ്തികകളിലും പിൻ വാതിലിലൂടെയും നിയമനങ്ങൾ നേടിയ സ്വന്തക്കാരെ സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയ ഒരു സർക്കാരാണ് പി.എസ്.സി വഴി പരീക്ഷയെഴുതി ജോലിയിൽ കയറിയ ജീവനക്കാരെ ഇത്തരത്തിൽ പരിഹസിക്കുന്നത്.

നവംബർ ആദ്യവാരത്തിൽ തന്നെ രണ്ടു മാസത്തെ ശമ്പളം വിതരണം ചെയ്യാനും നിലവിലുള്ള ഒഴിവുകളിൽ ജീവനക്കാരെ പുനർ നിയമിക്കാനും കോടതി ഉത്തരവ് വന്നത് ജീവനക്കാർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. എന്നാൽ വനിതകളും വികലാംഗരും ഉൾപ്പെടെയുള്ള ജീവനക്കാരെ എങ്ങനെ പുനർവിന്യസിപ്പിക്കുമെന്നത് അവരെ ആശങ്കയിലാക്കുന്നുണ്ട്. ഒരു പാട് നിയമ പ്രശ്നങ്ങൾക്ക് വഴിവെക്കാനുള്ള സാഹചര്യവും ജീവനക്കാർ തള്ളിക്കളയുന്നില്ല. കേരള എൻ.ജി.ഒ അസോസിയേഷൻ കോടതി വിധിയെ സ്വാഗതം ചെയ്യുന്നു, എന്നാൽ എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കാൻ സർക്കാർ തയാറാകണം ഇനിയും വൈകിപ്പിച്ച് ജീവനക്കാരെ വഞ്ചിക്കരുത്. കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിച്ചാൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് .പി .തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി എന്നിവർ അറിയിച്ചു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.