മൂന്നാം തവണയും പതിനഞ്ചുകാരനായ കാമുകനൊപ്പം നാടുവിട്ടു, പതിനാലുകാരിയെ ഇത്തവണ കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്ന്

തൊടുപുഴ: മൂന്നാം തവണയും 15കാരനൊപ്പം നാടുവിട്ട മൂലമറ്റം സ്വദേശിനിയായ 14കാരിയെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. പോണ്ടിച്ചേരിയ്ക്ക് സമീപത്ത് നിന്നാണ് പെൺകുട്ടിയെയും കൗമാരക്കാരനെയും പൊലീസ് കണ്ടെത്തിയത്.

മൂന്നാം തവണയാണ് പെൺകുട്ടി വീട് വിട്ട് ഇതേ ആൺകുട്ടിക്കൊപ്പം പോകുന്നത്. ആദ്യം ആയവനയിൽ ആയിരുന്നു പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നിന്ന് കുട്ടിയെ കാണാതായതിനെ തുടർന്ന് കല്ലൂർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ പെൺകുട്ടി മൂവാറ്റുപുഴ സ്വദേശിയായ 15 കാരനുമൊത്ത് നാടു വിട്ടതാണെന്നു കണ്ടെത്തി തിരികെയെത്തിച്ചിരുന്നു.

പിന്നീട് മൂലമറ്റത്ത് ഇവർ താമസത്തിനെത്തിയ ശേഷം രണ്ടാം തവണയാണ് പെൺകുട്ടി വീട് വിട്ടുപോകുന്നത്. രണ്ട് തവണയും 15 കാരനും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായതോടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കാഞ്ഞാർ എസ്‌.ഐയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പോണ്ടിച്ചേരിയ്ക്ക് സമീപത്ത് നിന്ന് ഇവരെ കണ്ടെത്തിയ പൊലീസ് തിരികെയെത്തിച്ച് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി. ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

എസ് കെ എം ജെ സ്കൂളിൽ കൗമാര ശാക്തീകരണ സദസ്സ് നടത്തി

കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ കൗമാര ശാക്തീകരണ സദസ്സും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി . മക്കളെ അറിയാൻ എന്ന പേരിലാണ് രക്ഷിതാക്കൾക്കുള്ള ക്ലാസ്.

ടെൻഡർ ക്ഷണിച്ചു.

വനിതാ ശിശു വികസന ഓഫീസിന് കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11ന് വൈകിട്ട് മൂന്ന് വരെ

എസ്‌ഐആറിൽ പരിശോധിക്കുക 12 രേഖകൾ; ഓൺലൈനായും അപേക്ഷ സമർപ്പിക്കാം

എസ്‌ഐആർ(സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ- തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം) രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുകയാണ്. ബിഹാറിൽ എസ്‌ഐആർ വിജയകരമായി പൂർത്തിയാക്കിയെന്നും തുടർന്ന് രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നുമാണ് തിരഞ്ഞെടുപ്പ്

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.

ചുള്ളിയോട് യൂണിറ്റിലെ സ്രോതസ് സ്വാശ്രയ സംഘത്തിന്റെ വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ആയിഷക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ആയിഷാബി വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്ര‌സിഡന്റ് ഒ.ജെ. ബേബി

സ്മാർട്ട് സ്കൂൾ പദ്ധതി ഉദ്ഘാടനം ചെയ്തു.

കാര്യമ്പാടി : മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സ്മാർട്ട് സ്കൂളുകളാക്കുന്നതിൻ്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ഇൻ്ററാക്ടീവ് പാനലുകൾ സ്ഥാപിച്ചു. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ പഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല

ഫിസിയോതെറാപിസ്റ്റ് നിയമനം

നാഷണൽ ആയുഷ് മിഷൻ കീഴിൽ കരാറടിസ്ഥാനത്തിൽ ഫിസിയോതെറാപിസ്റ്റ് നിയമനം നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിസിയോതെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30 രാവിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.