ചെമ്പോത്തറ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ചെമ്പോത്തറ ഗ്രാമോത്സവത്തിന് ഞായറാഴ്ച വൈകീട്ട് 7 മണിക്ക് തിരി തെളിഞ്ഞതോടെ
മണിക്കുന്ന് മലയുടെ താഴ് വര ഇനി ഉത്സവ ലഹരിയിൽ. കോവിഡ് മഹാമാരിക്ക് ശേഷം നീണ്ട നാല് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമത് ഗ്രാമോത്സവത്തിന് വേദിയാകുന്നത്. ജീവകാരുണ്യ- സാമൂഹിക ക്ഷേമ പ്രവർത്തന രംഗത്ത് മികച്ച സംഭാവനകൾ നൽകിവരുന്ന ചെമ്പോത്തറ ഗ്രാമോത്സവം ചാരിറ്റബിൾ സൊസൈറ്റിയാണ് നേതൃത്വം നൽകുന്നത്. അന്ന്യം നിന്നുപോകുന്ന ഗ്രാമത്തിൻ്റെ പഴയ സംസ്കാരം പുതു തലമുറക്ക് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെയാണ് നാട്ടുനന്മകളുടെ ഉത്സവമായ ഈ ഗ്രാമോത്സവം ഏപ്രിൽ 23 മുതൽ 30 വരെ സംഘടിപ്പിക്കുന്നത്. കലാകായിക മത്സരങ്ങൾക്ക് പുറമേ ഗോത്ര കലോത്സവം, ഗാനമേള, നാടകം, നാടൻപാട്ട് തുടങ്ങിയ വിവിധ കലാപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുതുതലമുറയിൽ അന്യമായി കൊണ്ടിരിക്കുന്ന പാരമ്പര്യ സംസ്കാരം വിളിച്ചോതുന്ന ആദിവാസി കുടിലിന്റെ മാതൃകയായ ട്രൈബൽ വില്ലേജ് ഉത്സവ നഗരിയിൽ എത്തുന്ന സന്ദർശകർക്ക് പ്രത്യേക അനുഭൂതിയാണ് സമ്മാനിക്കുന്നത്.

അപ്രന്റീസ് നിയമനം: അഭിമുഖം നാലിന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു. ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ







