കണ്ണൂര്‍ : മകന്‍ ഓണ്‍ലൈനായി ഫ്രീഫയര്‍ ഗെയിം കളിച്ചപ്പോള്‍ പിതാവിന്റെ അക്കൗണ്ടില്‍നിന്ന് നഷ്ടമായത് ആറുലക്ഷം രൂപ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വീവിങ് ഇന്‍സ്പെക്ടര്‍ പന്ന്യന്നൂരിലെ വിനോദ് കുമാറിന്റെ അക്കൗണ്ടില്‍നി ന്നുമാണ് പണം നഷ്ടപ്പെട്ടത്. വീട് നിര്‍മ്മാണത്തിന് വിനോദ് കുമാര്‍ വായ്പ എടുത്ത തുകയാണ് തട്ടിയെടുത്തിരിക്കുന്നത്.
വിനോദ് കുമാറിന്റെ മകന്‍ ഓണ്‍ലൈനായി ഫ്രീഫയര്‍ ഗെയിം കളിക്കാറുണ്ടായിരുന്നു. ഗെയിമിന്റെ തുടക്കത്തില്‍ ചെറിയ തുക എന്‍ട്രി ഫീ അടച്ചിരുന്നു. ഇതിനുശേഷമാണ് കണ്ണൂര്‍ സൗത്ത് ബസാര്‍ ശാഖയില്‍ അക്കൗണ്ടിലെ ബാക്കിയുള്ള പണവും കാണാതായത്.
വിനോദ് കുമാറിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.അക്കൗണ്ട് നമ്പറും പാസ്‌വേഡും മനസ്സിലാക്കി പണം തട്ടിയെടുത്തതായാണ് കരുതുന്നത്. ഫ്രീഫയര്‍ ഗെയിമിലൂടെ ഇത്തരത്തില്‍ നിരവധി ആള്‍ക്കാരുടെ പണം നഷ്ടമായിട്ടുണ്ടെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു.