വിമാനത്താവളത്തില്‍ 10 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി 18 യുവതികള്‍ പിടിയില്‍

വിമാനത്താവളത്തില്‍ 10 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി 18 യുവതികള്‍ പിടിയില്‍. ചത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. എല്ലാവരും സുഡാനില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് പുറമെ, ഒരു ഇന്ത്യക്കാരിയും അറസ്റ്റിലായിട്ടുണ്ട്.

. ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 85 ലക്ഷം രൂപ വിലമതിക്കുന്ന 1.42 കിലോ സ്വര്‍ണവും 16 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും 88 ലക്ഷം രൂപയുടെ ഇന്ത്യന്‍ നോട്ടുകളും കണ്ടെടുത്തു.

16.36 കിലോഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലും മുറിച്ച കഷണങ്ങളായും ആഭരണങ്ങളായും കണ്ടെടുത്തു. സ്വര്‍ണത്തിന്റെ മൊത്തം മൂല്യം ഏകദേശം 10.16 കോടി രൂപയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം യു.എ.ഇയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന യാത്രക്കാരുടെ സംഘം പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥരുടെ സംഘം വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു.തുടര്‍ന്നാണിവര്‍ പിടിയിലാവുന്നത്. യുവതികളുടെ ശരീരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി സുരേഷ് കല്ലങ്കാരി

കൽപ്പറ്റ: കൽപ്പറ്റയിൽ വെച്ച് നടന്ന സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ വയനാടിന് വേണ്ടി ഹർഡിൽസ്,ഹൈജംബ് എന്നീ ഇനങ്ങളിൽ ഗോൾഡ് മെഡലും റിലേ യിൽ വെങ്കലവും കരസ്ഥമാക്കി തരിയോട് കല്ലങ്കാരി സ്വദേശി സുരേഷ് Facebook Twitter

വനിതാ കമ്മീഷൻ അദാലത്ത് നാളെ

സംസ്ഥാന വനിതാ കമ്മീഷൻ നാളെ (ഒക്‌ടോബർ 24) രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പുതിയ പരാതികൾ സ്വീകരിക്കും. Facebook Twitter WhatsApp

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും പരാതികള്‍ പരിഹരിക്കാന്‍ സംയുക്തമായി നിധി ആപ്കെ നികാത്ത് എന്ന പേരിൽ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ഒക്ടോബർ 27

എൻ.എസ്.എസ് സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു.

കുഞ്ഞോം: കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലസ്റ്റർ കൺവീനർ പി.കെ സാജിദ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പൾ ഡോ:ബിജുമോൻ പി.എസ്,പ്രോഗ്രാം

കേഴമാനിനെ കുരുക്കുവച്ച് പിടികൂടി ഇറച്ചിയാക്കിയ സഹോദരങ്ങൾ പിടിയിൽ

പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനഭാഗത്ത് റിസർവ് വനത്തിനുള്ളിൽ കേബിൾ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടിച്ച് ഇറച്ചിയാക്കിയി രുന്ന സഹോദരങ്ങൾ. പിടിയിൽ. പാതിരി മാവിൻചുവട് തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.