‘തഗ് ലൈഫുകളുടെ സുൽത്താൻ’; ഗഫൂര്‍ക്ക മുതൽ ഡോക്ടര്‍ നാരായണന്‍ വരെ മലയാളികൾക്ക് ചിരി സമ്മാനിച്ച മാമുക്കോയ

മലയാളിയ്ക്ക് ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നതാണ് മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രങ്ങൾ. ഇന്ന് മാമുക്കോയ യാത്രയാകുമ്പോള്‍ ബാക്കിയാവുന്നത് അദ്ദേഹം അനശ്വരമായ അത്രമേല്‍ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രങ്ങളും അതിഗംഭീര തഗ്ഗുകളുമാണ്. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ.

നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, വെട്ടത്തിലെ ഹംസക്കോയ/ രാമന്‍ കര്‍ത്താ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, റാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്തന്‍ മേസ്തിരി

നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസക്കുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്.

സോഷ്യല്‍ മീഡിയ സജീവമായ കാലത്താണ് മാമുക്കോയ എന്ന നടന് തഗ്ഗുകളുടെ രാജാവ് എന്ന് പട്ടം കിട്ടിയത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഡയലോഗുകളും ട്രോളുകളും മീമുകളുമായി അത്രമേല്‍ ആഘോഷിച്ചിട്ടുണ്ട് പുതിയ തലമുറ. കോമഡി മാത്രമല്ല ഗൗരവമുള്ള വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കലാകാരന്‍ കൂടിയായായിരുന്നു അദ്ദേഹം.

പെരുമഴക്കാലത്തിലെ അബ്ദു അതിനുദാഹരണമായിരുന്നു. ഈ കഥാപാത്രത്തിനെ അനശ്വരമാക്കിയതിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മാമുക്കോയയ്ക്ക് പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തെരഞ്ഞെടുക്കപ്പെട്ടു.

2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ അദ്ദേഹം നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങള്‍.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി സുരേഷ് കല്ലങ്കാരി

കൽപ്പറ്റ: കൽപ്പറ്റയിൽ വെച്ച് നടന്ന സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ വയനാടിന് വേണ്ടി ഹർഡിൽസ്,ഹൈജംബ് എന്നീ ഇനങ്ങളിൽ ഗോൾഡ് മെഡലും റിലേ യിൽ വെങ്കലവും കരസ്ഥമാക്കി തരിയോട് കല്ലങ്കാരി സ്വദേശി സുരേഷ് Facebook Twitter

വനിതാ കമ്മീഷൻ അദാലത്ത് നാളെ

സംസ്ഥാന വനിതാ കമ്മീഷൻ നാളെ (ഒക്‌ടോബർ 24) രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പുതിയ പരാതികൾ സ്വീകരിക്കും. Facebook Twitter WhatsApp

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും പരാതികള്‍ പരിഹരിക്കാന്‍ സംയുക്തമായി നിധി ആപ്കെ നികാത്ത് എന്ന പേരിൽ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ഒക്ടോബർ 27

എൻ.എസ്.എസ് സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു.

കുഞ്ഞോം: കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലസ്റ്റർ കൺവീനർ പി.കെ സാജിദ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പൾ ഡോ:ബിജുമോൻ പി.എസ്,പ്രോഗ്രാം

കേഴമാനിനെ കുരുക്കുവച്ച് പിടികൂടി ഇറച്ചിയാക്കിയ സഹോദരങ്ങൾ പിടിയിൽ

പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനഭാഗത്ത് റിസർവ് വനത്തിനുള്ളിൽ കേബിൾ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടിച്ച് ഇറച്ചിയാക്കിയി രുന്ന സഹോദരങ്ങൾ. പിടിയിൽ. പാതിരി മാവിൻചുവട് തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.