ജീന സോളമന് ജെസിഐ പുരസ്‌കാരം

വൈത്തിരി: താലൂക്ക് ആസ്ഥാന ആശുപത്രിയിലെ പാർട്ട് ടൈം സ്വീപ്പർ ജീന സോളമനെ ജെസിഐ കൽപ്പറ്റ ‘സല്യൂട്ട് ദ സൈലന്റ് സ്റ്റാർ’ പ്രൊജക്ടിന്റെ ഭാഗമായി പുരസ്‌കാരം നല്‍കി ആദരിച്ചു. ആശുപത്രിയെ മാലിന്യമുക്തമായി സൂക്ഷിക്കുന്നതിൽ സ്തുത്യര്‍ഹവും മാതൃകാപരവുമായ സേവനം ചെയ്യുന്ന ക്ലീനിംഗ് ജീവനക്കാരെയാണ് ഈ മാസത്തെ പുരസ്‌കാരത്തിനു പരിഗണിച്ചത്. ജെസിഐ ആവാർഡ് നിർണ്ണയ കമ്മിറ്റിയുടെ വിലയിരുത്തലിനോടൊപ്പം സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുടേയും സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായവും പരിഗണിച്ചാണ് ജീനയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്.
വൈത്തിരി താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചർ ജീനക്ക് പുരസ്ക്കാരം കൈമാറി. ഡി എം ഒ ഡോ. ദീനീഷ് ആർ വിശിഷ്ടാതിഥിയായിരുന്നു. ജെസിഐ ലോക്കൽ ഓർഗനൈസേഷൻ പ്രസിഡന്റ് ബേബി നാപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പൊതുമരാമത്ത് സറ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ചന്ദ്രിക കൃഷ്ണൻ , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അസ്മ കെ.കെ. ആശുപത്രി സൂപ്രണ്ട് ഡോ.ഷെറിൻ ജോസഫ് , ആർദ്ര കേരളം ജില്ലാ നോഡൽ ഓഫീസർ ഡോ. പി.എസ്.സുഷമ, അബ്രഹാം ഇ.വി., ജെ സി ഐ ഫൗണ്ടേഷൻ സ്റ്റാർ എം ജി സേവ്യർ , പ്രകാശ് കെ.ബി, ജീന സോളമൻ,ഷമീർ പാറമ്മൽ ,സംഗീത സി.ജി., ഷാജി പോൾ , അഭിലാഷ് സെബാസ്റ്റ്യൻ, രമ്യ സി.ആർ ,എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകന്ന ആശുപത്രിയിലെ ലെ സെക്രട്ടറി പ്രകാശ് കെ.ബി. യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കൽപ്പറ്റ ഓഫീസിൽ നിന്നും ഈ മാസം വിരമിക്കുന്ന എം ജി സേവ്യർ എന്നിവർക്ക് സ്നേഹോപഹാരങ്ങൾ നൽകി.

അപ്രന്റീസ് നിയമനം: അഭിമുഖം നാലിന്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു. ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതിയിൽ ലാൻഡിങിനിടെ തകർന്ന് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അജിത് പവാറിനെ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്നവരുടെയും നില ഗുരുതരമാണ്.

രാഹുലിന് ആശ്വാസം; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം

ബലാത്സംഗ കേസിൽ ജയിലി ൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുക ളുടെ ആധികാരികത സംബന്ധിച്ച് പ്രോസി

അധ്യാപക നിയമനം

മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് വിഭാഗത്തില്‍ അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 29 ന് രാവിലെ 11.30 സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

ദേശീയ ബാലിക ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി ട്രൈബൽ ജി.ആർ സിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി വാകേരി പ്രീ- മെട്രിക് ഹോസ്റ്റലിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം, പോക്സോ കേസുകളിലെ

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ-ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0 യിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.