കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടികളുടെ അക്രോബാറ്റിക് ഫയര്‍ ഡാന്‍സ് കമ്പനി
സ്‌കോര്‍പിയോണ്‍ കൊല്ലം എൻ്റെ കേരളം അരങ്ങു വാണു.
തീപാറുന്ന ഡാൻസുമായി സ്കോർപിയോൺ
ഡാന്‍സ് കമ്പനി വിസ്മയം തീർത്തു.
ലാഡര്‍ ഡാന്‍സ്, വീല്‍ ആക്ട് തുടങ്ങി 11 പെണ്‍കുട്ടികള്‍, ഏരിയല്‍ റിങ്ങ് ഡാന്‍സ്, ഫ്രീ സ്റ്റൈല്‍, ഡപ്പാം കൂത്ത് ആന്‍ഡ് ഫയര്‍ ഡാന്‍സ് എന്നിവ എൻ്റെ കേരളം വേദിക്കും പുതുമയായി. 2018 ല്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്, ഫിലിം സിറ്റി അവാര്‍ഡ്, പ്രേം നസീര്‍ അവാര്‍ഡ് , കെ.പി.ഉമ്മര്‍ അവാര്‍ഡ് എന്നിവ നേടിയ സ്കോർപിയോൺ സംസ്ഥാത്തിനകത്തും പുറത്തും ധാരാളമായി പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ചാനൽ റിയാലിറ്റി ഷോകളിലും മാസ്മരിക നൃത്തചുവടുകളിൽ സ്കോർപിയോൺ മിന്നുന്ന പ്രകടനങ്ങളുമായി മുന്നേറുകയാണ്.ഇതിനിടയിലാണ് എൻ്റെ കേരളം വേദിയും സ്കോർപിയോൺ വിസ്മയിപ്പിച്ചത്. നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സും ഈ താരങ്ങളെ പ്രോത്സാഹിപ്പിച്ചത്.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്