മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിൽ ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത പ്രതിഷേധിച്ചു . ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്തതിൽ ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ശാഖ മേഖല തലങ്ങളിൽ പ്രതിഷേധം നടന്നു . പ്രധിഷേധ പരിപാടിയുടെ രൂപതല ഉദ്ഘാടനം ചെറുപുഷ്പ മിഷൻലീഗ് രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ നിർവ്വഹിച്ചു.രൂപതാ പ്രസിഡൻറ് രഞ്ജിത്ത് മുതുപ്ലാക്കൽ,സിനീഷ് ആപ്പുഴയിൽ,ടോണി ചെമ്പോട്ടിക്കൽ , ബിനു പാറാനിയിൽ എന്നിവർ പ്രസംഗിച്ചു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: