ശ്രേയസ് ചീരാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അയൽക്കൂട്ടങ്ങളുടെ രജത ജൂബിലി സംഗമവും,കേന്ദ്ര- മേഖല- യൂണിറ്റ് ഡയറക്ടർ മാർക്ക് സ്വീകരണവും സംഘടിപ്പിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.കുര്യാക്കോസ് പൂവത്തുംകുന്നേൽ അധ്യക്ഷത വഹിച്ചു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്ങൽ മുഖ്യസന്ദേശവും,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ മുഖ്യപ്രഭാഷണവും നൽകി.ഷാജി കെ. വി., പോൾ പി. എഫ്.,രാജു വി.ടി.,ഉമ്മർ,സുശീല,റഷീദ ലത്തീഫ് എന്നിവർ സംസാരിച്ചു.ഇതിന്റെ ഭാഗമായി ഈസ്റ്റർ, വിഷു,റംസാൻ ആഘോഷവും,കമ്മ്യൂണിറ്റി ഓർഗനൈസർ പി.പി.സ്കറിയയുടെ ജന്മദിനാഘോഷവും നടത്തി.ചടങ്ങിൽ 65 വയസ് കഴിഞ്ഞ അയൽക്കൂട്ട അംഗങ്ങളെ മെമെന്റോ നൽകി ആദരിച്ചു. വിവിധ കലാപരിപാടികളും,സ്നേഹവിരുന്നും ഒരുക്കി.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







