കല്‍പ്പറ്റ: മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായി ജിനിതോമസ് നാളെ അധികാരമേല്‍ക്കും. രാവിലെ 10 മണിക്ക് ഡി സി സി ഓഫീസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചന്‍ അടക്കമുള്ള നേതാക്കളും, മഹിളാകോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും. പുല്‍പ്പള്ളി വേലിയമ്പം സ്വദേശിയായ ജിനിതോമസ് യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി, ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ്, മഹിളാകോണ്‍ഗ്രസ് ജില്ലാസെക്രട്ടറി, മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സ്‌പോട്ട് അഡ്മിഷൻ
കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406