കല്‍പ്പറ്റ നഗരസഭയില്‍ കെട്ടിടം നികുതി നിര്‍ണ്ണയിച്ചതിനു ശേഷം കെട്ടിട നിര്‍മിതിയിലോ, തറ വിസ്തീര്‍ണ്ണത്തിലോ ഉപയോഗ ക്രമത്തിലോ മാറ്റം വരുത്തിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ മെയ് 15 നകം കെട്ടിട ഉടമകള്‍ നഗരസഭയില്‍ അറിയിക്കണം. വിവരങ്ങള്‍ അറിയിക്കുന്നവരെ പിഴ ഒടുക്കുന്നതില്‍ നിന്നും ഒഴിവാക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര് കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന് മുഖേന പ്രത്യേക