പേരിയ സ്വദേശി തവിഞ്ഞാൽ പഞ്ചായത്ത് 1 വാർഡ് മെമ്പർ കൈപ്പാണി റഫീക്കിന്റെ മകൻ സിയാദിന്റെ നാടിനെ നടുക്കിയ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ട് വരുവാനും, കേസന്വേഷണത്തിലെ പോലീസിന്റെ അലംഭാവം അവസാനിപ്പിക്കാനും ഡിവൈഎഫ്ഐ പേരിയ മേഖല കമ്മിറ്റി ആവിശ്യപെട്ടു. 3 മാസത്തോളമായിട്ടും മരണത്തിലെ ദുരൂഹത പുറത്തു വരാത്തത് പലതരത്തിലെ ആശങ്കക്ക് ഇടവരുത്തുണ്ട്.മേഖല കമ്മിറ്റി അംഗങ്ങൾ സുരേഷ് എം എസ്, അമൽ ജെയിൻ, റഷീദ് വി.കെ എന്നിവർ സംസാരിച്ചു.

മേട്രൺ നിയമനം
മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള







