കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് കോഴ്സിന് സൗജന്യ പരിശീലനം നല്‍കുന്നു. അപേക്ഷകര്‍. 18 നും 30 നും ഇടയില്‍ പ്രായമുള്ളവരും കുറഞ്ഞത് പന്ത്രണ്ടാം ക്ലാസ് യോഗ്യതയുളളവരും ആയിരിക്കണം വാര്‍ഷിക വരുമാനം 3 ലക്ഷം രൂപ കവിയരുത്. താത്പര്യമുള്ളവര്‍ ജൂണ്‍ 15 നകം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, രണ്ട് പാസപോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സുല്‍ത്താന്‍ ബത്തേരി അതാന്‍ഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471 2332113, 8547420441.

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ
ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്







