കൽപ്പറ്റ പിണങ്ങോട് പടിഞ്ഞാറത്തറ റൂട്ടിലെ
2018ൽ ആരംഭിച്ച റോഡിൻ്റെ പണി പൂർത്തിയാക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കിഫ്ബി ഫണ്ടിൽ 56. 66കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. കൽപ്പറ്റ മുതൽ പിണങ്ങോട് വരെ പണി പൂർത്തിയാക്കിയെങ്കിലും പിണങ്ങോട് നിന്നും പടിഞ്ഞാറത്തറയിലേക്കുള്ള യാത്ര ഇപ്പോഴും ദുരിതത്തിലാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വാഹനങ്ങൾക്ക് യാത്ര ചെയ്യുന്നത് വളരെ സാഹസികമായാണ്. അത്യാവശ്യങ്ങൾക്ക് കൽപ്പറ്റയിലെ ആശുപത്രികളെ ആശ്രയിക്കേണ്ടതുള്ളതിനാൽ വളരെ പ്രയാസത്തിലാണ് ഇവിടുത്തെ ജനങ്ങൾ.
കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ച പ്രൈവറ്റ് ബസ് സർവ്വീസുകൾ റോഡിൻ്റെ ഈ ശോചനീയാവസ്ഥ കാരണം ഇനിയും പുനരാരംഭിച്ചിട്ടില്ല.
പടിഞ്ഞാറത്തറ, കാവുമന്ദം എന്നീ പ്രദേശത്ത് നിന്നും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കമ്പളക്കാട് വഴി 10 കിലോമീറ്റർ അധികം ചുറ്റിയാണ് യാത്ര ചെയ്യുന്നത്.
എത്രയും വേഗത്തിൽ റോഡിൻ്റെ പണി പൂർത്തിയാക്കി ഈ ദുരിതയാത്രക്ക് അറുതി വരുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.