മുട്ടില്‍ പഞ്ചായത്തിലെ അടുവാടി, തെക്കുംപാടി, നാല് സെന്റ്, ഞാണുമ്മല്‍, തൊണ്ടുപാളി, കൂടല്‍മൂല എന്നീ കോളനികളില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികളെ സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ കൊളവയല്‍ സെന്റ് ജോര്‍ജ് എ.എല്‍.പി.സ്‌കൂളിലേക്കും വൈകീട്ട് തിരിച്ച് കോളനികളിലേക്കും എത്തിക്കുന്നതിന് തയ്യാറുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള വാഹന ഉടമകളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മേയ് 22 ന് രാവിലെ 10 നകം ഓഫീസില്‍ ലഭിക്കണം.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







