പോലീസ് ഡിപ്പാർട്ട്മെൻ്റിൽ നിന്നും ട്രാഫിക്ക് എസ്ഐ ആയി വിരമിച്ച രാജു പാച്ചേലിയും, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുൻ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണായിരുന്ന ഭാര്യ മിനിയും തങ്ങളുടെ മകൾക്ക് സമ്മാനമായി ലഭിച്ച ഓർക്കിഡ് തൈകൾ വച്ച് പിടിപ്പിച്ചായിരുന്നു പുഷ്പ്പ കൃഷിക്ക് തുടക്കം കുറിച്ചത്. ഡെന്‍ഡ്രോബിയം, വാന്‍ഡ, ഫലനോപ്സിസ്, ക്യാറ്റലിയ, മെക്കാഗ ഇങ്ങനെ ഒരുപാട് തരം ഓര്‍ക്കിഡ് ഇനങ്ങളുണ്ട്
ഇവരുടെ തോട്ടത്തിൽ. ചിലതിന് കൂടുതല്‍ വെള്ളം വേണം, ചില ഇനങ്ങള്‍ക്കാണെങ്കില്‍ വെള്ളം കുറവുമതി. മടലില്‍ കെട്ടി വളര്‍ത്താം. ചട്ടിയിലാണെങ്കിൽ ചെറിയ ദ്വാരമുള്ളതാണ് കൂടുതല്‍ നല്ലത്.
ചട്ടിയില്‍ ചകിരിയും കരിയും ഓടിന്‍റെ കഷ്ണങ്ങളും ചേര്‍ത്ത് ഇട്ട് കൊടുക്കണം.
നടുന്ന തൈയ്ക്ക് ഇളക്കം പറ്റാതെ മുറുക്കത്തോടെയിരിക്കണം. പ്രത്യേക മരുന്നുകളും മറ്റുമൊക്കെയായി ജൈവവളമാണ് ഇതിനായി ഉപയോഗിക്കുന്നത്.
പരിചരണങ്ങള്‍ക്കും മറ്റുമുള്ള ചെലവുകള്‍ക്കായി മാസം നല്ലൊരു തുക തന്നെ ആവശ്യമുണ്ട്. ഓർക്കിഡിന് പുറമെ ആമ്പൽ, താമര എന്നിവയുടേയും നാടൻ പൂച്ചെടികളുടേയും നല്ലൊരു ശേഖരം തന്നെ ഇവരുടെ പൂന്തോട്ടത്തിലുണ്ട്. എന്തായാലും വിശ്രമ ജീവിതത്തിലെ വരുമാന മാർഗ്ഗമായി പുഷ്പ്പ കൃഷി മാറ്റാനുള്ള ശ്രമത്തിലാണ് ഈ ദമ്പതികൾ.
ഉദ്യോഗത്തിൻ്റെ മടുപ്പിക്കുന്ന തിരക്കുകളെല്ലാം കഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുന്നവർക്ക് തികച്ചും മാതൃകയായി മാറിയിരിക്കുകയാണ് ഈ ദമ്പതികൾ .