കെല്‍ട്രോണില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്നോളജി, വെയര്‍ ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, അക്കൗണ്ടിങ്ങ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്ങ്, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിങ് ആന്റ് ലാന്‍ഡ് സര്‍വ്വെ, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ്ങ് എന്നീ പ്രൊഫണല്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 8136802304.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം