മാനന്തവാടി ഗവ. കോളേജിൽ ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. മേയ് 29 ന് രാവിലെ 10.30 ന് ഫിസിക്സ് ഉച്ചയ്ക്ക് 2 ന് കെമിസ്ട്രി അധ്യാപകർക്കുള്ള കൂടികാഴ്ച കോളേജ് ഓഫീസിൽ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിൻ്റ അസ്സലുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04935 240351.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







